Latest News :
Home » , » മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ്: ബെള്ളൂര്‍ ജേതാക്കള്‍

മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ്: ബെള്ളൂര്‍ ജേതാക്കള്‍

Written By Muhimmath News on Tuesday, 16 August 2016 | 10:50

മൊഗ്രാല്‍ പുത്തൂര്‍: പെരിയടുക്ക ഒ. ഖാലിദ് നഗറില്‍ സംഘടിപ്പിച്ച എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. 84 ഇനങ്ങളില്‍ ആറുവിഭാഗങ്ങളിലായി 11 യൂനിറ്റുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 300 ഓളം പ്രതിഭകള്‍ സാഹിത്യോത്സവത്തില്‍ മാറ്റുരച്ചു. മത്സരത്തില്‍ ബെള്ളൂര്‍ യൂനിറ്റ് ജേതാക്കളായി. ബദര്‍ നഗര്‍, പെരിയടുക്ക എന്നിവ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 



ഉദ്ഘാടന സെഷനില്‍ മുസ്തഫ ഹനീഫി പതാക ഉയര്‍ത്തി. ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുതഅല്ലിം സമിതി ചെയര്‍മാന്‍ അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് ഉദ്ഘാടനം ചെയ്തു. മുദരീസ് സഈദ് സഅദി, തസ്ലീം കുന്നില്‍, സിറാജ് കോട്ടക്കുന്ന്, ശഫീഖ് തട്ടാറമൂല, ഉബൈദ് സൈനി തുടങ്ങിയവര്‍ സംബന്ധിച്ചു. 


സമാപന സമ്മേളനത്തില്‍ ഉസ്താദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളം ഉദ്ഘാടനം ചെയ്തു. 



ഹക്കീം സഖാഫി, ശഫീഖ് സഅദി, അന്‍സാരി കെ എം, ശിഹാബ് ഹിമമി, ഫാസില്‍ ബെള്ളൂര്‍,  തുടങ്ങിയവര്‍ സംബന്ധിച്ചു. നിസാമുദ്ദീന്‍, ഹക്കീം മഠം, മുനീര്‍ ചേരങ്കൈ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സാബിത്ത് അബ്ദുല്ല സ്വാഗതവും സെക്രട്ടറി പി എ ബാദ്ഷ നന്ദിയും പറഞ്ഞു. 






Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved