Latest News :
Home » , » ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വിവാദമായി

ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വിവാദമായി

Written By Muhimmath News on Monday, 22 August 2016 | 18:00

ആഗ്ര: ഹിന്ദു ദമ്പതിമാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ വന്‍ പ്രതിഷേധം. ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ അവര്‍ക്ക് ബി.ജെ.പി. സര്‍ക്കാര്‍ ജോലി നല്‍കുമോയെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി ചോദിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവും യു.പി മന്ത്രിയുമായ അസം ഖാനും ഭാഗവതിന്റെ പ്രസ്താവനക്കെതിരെ രംഗത്തത്തെി. 'ഭാഗവത് ആദ്യം അദ്ദേഹത്തിന്റെ ഷെഹന്‍ഷായോട് ( പ്രധാനമന്ത്രി നരേന്ദ്രമോദിയെ സൂചിപ്പിച്ച് ) കൂടുതല്‍ സന്തതികളെ സൃഷ്ടിക്കാന്‍ പറയണ'മെന്ന് അസം ഖാന്‍ പ്രതികരിച്ചു.

ആഗ്രയില്‍ ഞായറാഴ്ച നടന്ന അധ്യാപകരുടെ സമ്മേളനത്തിനിടെയാണ് ആര്‍.എസ്.എസ്. മേധാവിയുടെ വിവാദ പ്രസ്താവനയുണ്ടായത്. 'ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിക്കരുതെന്ന് ഏതു നിയമമാണ് നിഷ്‌കര്‍ഷിക്കുന്നത്. മറ്റ് വിഭാഗങ്ങളുടെ ജനസംഖ്യ വര്‍ധിക്കുമ്പോള്‍ ഹിന്ദുക്കളെ ആരാണ് ഇതില്‍ നിന്നും തടയുന്നത്. ഇത് വ്യവസ്ഥയുടെ പ്രശ്‌നമല്ല, സാമൂഹികാന്തരീക്ഷത്തിന്റേതാണ്'' എന്നതായിരുന്നു ഭാഗവതിന്റെ പ്രസ്താവന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved