Latest News :
Home » , , » എം.ഒ.ഐ തമിഴ്‌നാട് മദ്രസ ഇ-ബുക്‌സ് ആരംഭിച്ചു

എം.ഒ.ഐ തമിഴ്‌നാട് മദ്രസ ഇ-ബുക്‌സ് ആരംഭിച്ചു

Written By Muhimmath News on Wednesday, 31 August 2016 | 19:44

തമിഴ്‌നാട്: നൂതന ഐ.ടി വിദ്യകള്‍ ഉപയോഗപ്പെടുത്തി എം.ഒ.ഐ തമിഴ്‌നാട് ഘടകം മദ്രസ പാഠ പുസ്തകങ്ങളുടെ പ്രചരണത്തിനായി ഇ-ബുക്‌സ് വെബ്‌സൈറ്റ് ആരംഭിച്ചു. www.madrassa.moitamilnadu.com എന്ന പേരിലുള്ള വെബ്‌സൈറ്റിന്റെ ഉല്‍ഘാടനം തിരിപ്പൂരില്‍ നടന്ന തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് മഹാ സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു.

ഇസ്ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ശാഫി-ഹനഫി മദ്ഹബ് പ്രകാരമുള്ള ഇംഗ്ലീഷ്, തമിഴ് പുസ്തകങ്ങളുടെ സാമ്പിള്‍ പാഠങ്ങള്‍ ഇ-ബുക്കില്‍ നിന്നും വായിക്കാവുന്നതാണ്. കൂടാതെ ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്കുകള്‍ വാങ്ങാനുമുള്ള സൗകര്യവുമുണ്ട്. സംഘടനയുടെ പ്രചരണത്തിനായുള്ള മൊബൈല്‍ ആപ്പ് www.moitamilnadu.com എന്ന വെബ് സൈറ്റില്‍ നിന്നും നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.

സലീം എഞ്ചിനീയര്‍ ചെന്നൈ സ്ഥാപകനായുള്ള സ്വലാഹ് എഞ്ചിനീയറിംഗ് സര്‍വ്വീസസ് എന്ന കമ്പനിയാണ് സംഘടനക്ക് ആവശ്യമായ സോഫ്റ്റ് വെയറുകള്‍ നിര്‍മ്മിക്കുന്നത്.







































Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved