Latest News :
Home » , » സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

സ്വാതന്ത്ര്യ ദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 16 August 2016 | 18:44

വിദ്യാനഗര്‍: സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ പോലീസിന്റെ പിടിയിലായി. മധൂര്‍ പട് ളയിലെ സുരേഷിനെ (47) യാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഓട്ടോയില്‍ വെച്ചുപീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഓട്ടോയുടെ പിന്നില്‍ സീറ്റുണ്ടായിട്ടും മുന്നിലിരുത്തിയും പിന്നീട് പിന്നിലെ സീറ്റില്‍വെച്ചും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

വീട്ടിലെത്തി കുട്ടി വിവരം പറയുകയും പിന്നീട് ക്ലാസ് അധ്യാപികയോട് സംഭവം പറയുകയും ചെയ്തതിനെതുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയശേഷമാണ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved