Latest News :
Home » , » പതിനാലുകാരിയെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു

പതിനാലുകാരിയെ സഹോദരന്‍ ലൈംഗികമായി പീഡിപ്പിച്ചു

Written By Muhimmath News on Friday, 5 August 2016 | 20:38

വെള്ളരിക്കുണ്ട്: പതിനാല് വയസ്സ് പ്രായമുള്ള സഹോദരിയെ 24 വയസ്സുള്ള സഹോദരന്‍ അഞ്ചുവര്‍ഷത്തോളം നിരന്തരം ലൈംഗീകമായി പീഡിപ്പിച്ചു. സഹോദരിയുടെ പരാതിയില്‍ കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് സഹോദരനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. 2009 മുതല്‍ 2014 വരെ കുട്ടിയെ സഹോദരന്‍ വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് പലസമയങ്ങളിലായി പീഡിപ്പിക്കാറുണ്ടത്രേ. പീഡനം സഹികെട്ട പെണ്‍കുട്ടി സഹോദരന്റെ ശല്യം രൂക്ഷമായതോടെ മാതാപിതാക്കളോട് സംഭവം അറിയിച്ചതോടെ സുരക്ഷക്കായി പെണ്‍കുട്ടിയെ പാലക്കാട്ടെ കാരക്കുറിശ്ശിയിലെ ഒരു വിദ്യഭ്യാസ സ്ഥാപനത്തിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ച് കഴിഞ്ഞ ദിവസം കലശലായ വയറു വേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ തൊട്ടടുത്ത ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പെണ്‍കുട്ടി ലൈംഗികമായി പീഡനത്തിരയായി എന്ന് തെളിയുകയും പാലക്കാട് കല്ലടിക്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

കല്ലടിക്കോട് പോലീസ് പ്രാഥമീക വിവര റിപ്പോര്‍ട്ട് വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയായിരുന്നു. ഇതേതുടര്‍ന്ന് വെള്ളരിക്കു ണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുനില്‍ കുമാര്‍ പാലക്കാട് കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടിയെ കണ്ട് നേരിട്ട് പരാതി സ്വീകരിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സഹോദരനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവാവിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. യുവാവിനെ രണ്ടാഴ്ചത്തേക്ക് തോയമ്മല്‍ ജില്ലാ ജയിലിലേക്ക് മാറ്റി. യുവാവ് രണ്ടാഴ്ച റിമാന്‍ഡിലാണ്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് യുവാവ് ഒളിവില്‍ പോയെങ്കിലും പോലീസ് സംഘം തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved