Latest News :
Home » » എംഎസ്എഫ് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

എംഎസ്എഫ് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Written By Muhimmath News on Monday, 29 August 2016 | 12:48

കാസര്‍കോട്: പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കുക, ഗ്രേസ്മാര്‍ക്ക് എടുത്തുകളയാനുള്ള നീക്കം ഉപേക്ഷിക്കുക, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്‌കൂളുകള്‍ ഏറ്റെടുക്കുമെന്ന വാഗ്ദാനം പാലിക്കുക, സ്വാശ്രയം: ഉയര്‍ന്ന ഫീസുകള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെയും എം.എസ്.എഫ്  ഡി.സി.ഇ ഓഫീസ് മാര്‍ച്ച് നടത്തി.

 കാസര്‍കോട് ഗവ.കോളേജ് പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കേട് , ഇര്‍ഷാദ് മൊഗ്രാല്‍, സി.ഐ.എ ഹമീദ്, റഹ്മാന്‍ ഗോള്‍ഡന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 

ഈ ആവശ്യം ഉന്നയിച്ച് എം.എസ്.എഫ്‌സം സ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved