Latest News :
Home » , , » മുഹിമ്മാത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മുഹിമ്മാത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Written By Muhimmath News on Monday, 15 August 2016 | 11:00

പുത്തിഗെ: രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനം മുഹിമ്മാത്തില്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ മുഹിമ്മാത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പതാക ഉയര്‍ത്തി. 

സയ്യിദ് ഇസ്മാഈല്‍ ബാഫഖിയുടെ അധ്യക്ഷതയില്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി, അബ്ദുര്‍റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉമര്‍സഖാഫി കര്‍ണൂര്‍ സ്വാഗതം പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved