Latest News :
Home » , » തെരുവുനായ ശല്യം: പരിഹാരം കാണണം -ഹിമ്മത്തുസ്സുന്ന

തെരുവുനായ ശല്യം: പരിഹാരം കാണണം -ഹിമ്മത്തുസ്സുന്ന

Written By Muhimmath News on Tuesday, 30 August 2016 | 12:39

പുത്തിഗെ: നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും തെരുവുനായ്ക്കളുടെ വര്‍ധനവിനും പരാക്രമണത്തിനും വിധേയരാകുന്ന ജനങ്ങള്‍ അനുഭവിക്കുന്ന വേദനകളും ബുദ്ധിമുട്ടുകളും വളരെ വലുതാണെന്നും അത് പരിഹരിക്കാന്‍ അധികൃതര്‍ മുന്നോട്ടുവരണമെന്നും  ഹിമ്മത്തുസുന്ന ജനറല്‍ സെക്രട്ടറി മിഖ്ദാദ് ടി എച്ച് അഭിപ്രായപ്പെട്ടു.

മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്ററില്‍ ആരോഗ്യം, സമ്പത്ത്  എന്ന പ്രമേയത്തില്‍ നടന്ന ഹെല്‍ത്ത് ക്യാമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് തെരുവുനായ ശല്യത്തിന് വഴിയൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ സി കെ റംഷീദ്, കെ എസ് സജ്ജാദ്, എം മുഹാസ് എന്നിവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved