Latest News :
Home » , , » പ്രവാചകന്റെ മാനവിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട വിശ്വാസി തീവ്രവാദിയാകില്ല: ബായാര്‍ തങ്ങള്‍

പ്രവാചകന്റെ മാനവിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട വിശ്വാസി തീവ്രവാദിയാകില്ല: ബായാര്‍ തങ്ങള്‍

Written By Muhimmath News on Monday, 1 August 2016 | 12:26

പൂനെ: ഇസ്‌ലാമിന്റെ സമത്വ സാഹോദര്യ ദര്‍ശനങ്ങളെ വികലമായി ചിത്രീകരിക്കുന്ന രീതിയില്‍ തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ മതം പഠിക്കാത്തവരാണെന്നും പ്രവാചകര്‍ മുഹമ്മദ് നബിയുടെ മാനവിക ദര്‍ശനങ്ങള്‍ യഥാവിധി ഉള്‍ക്കൊണ്ട വിശ്വാസികള്‍ക്ക് തീവ്രവാദിയാവാന്‍ കഴിയില്ലെന്നും സയ്യിദ് അബ്ദുറഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി (ബായാര്‍ തങ്ങള്‍) അഭിപ്രായപ്പെട്ടു. 

പൂനെ കേരള സ്വലാത്ത് കമ്മിറ്റിയുടെ കീഴില്‍ നടന്നു വരുന്ന പ്രതിമാസ മുഹിമ്മാത്ത് സ്വലാത്ത് മജ്‌ലിസിന്റെ നാലാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ.എസ്.സി. പ്രസിഡന്റ് ഫാറൂഖ് ഹാജി പാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. 


കാസര്‍ഗോഡ് മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ ജന.സെക്രട്ടറി ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അലിക്കുഞ്ഞി മദനി സ്വലാത്തിന് നേതൃത്വം നല്‍കി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മുഹമ്മദലി മുസ്ലിയാര്‍, ബഷീര്‍ ലത്വീഫി, സജീര്‍ വാളൂര്‍, അബ്ദുസലാം പൊസോട്ട്, ഇബ്രാഹിം മഞ്ഞനാടി, സിദ്ധീഖ് പഞ്ച, ഫാറൂഖ് പൊസോട്ട് തുടങ്ങിയവര്‍ സംസാരിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved