Latest News :
Home » , » ആറ് പേരെ കൊന്ന് ഫാം ഹൗസില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍

ആറ് പേരെ കൊന്ന് ഫാം ഹൗസില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 16 August 2016 | 12:46

സതാറ: സ്ത്രീകളുള്‍പ്പെടെ ആറ്‌പേരെ കൊലപ്പെടുത്തി ഫാം ഹൗസില്‍ കുഴിച്ചിട്ട ഡോക്ടര്‍ അറസ്റ്റില്‍. സന്തോഷ് പോള്‍ എന്ന ഡോക്ടറാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേരും സ്ത്രീകളാണ്.

പുനെയിലെ മകളെ കാണാന്‍ യാത്രതിരിച്ച മംഗള്‍ ജിദ്ധെ എന്ന 49 വയസുകാരിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് സന്തോഷിലെത്തിയത്. മംഗള്‍ ജിദ്ധെയുടെ ഫോണില്‍ നിന്നും അവസാനം പോയ കോള്‍ സന്തോഷിന്റെ നമ്പറിലേയ്ക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കാണാതായ സ്ത്രീ ഉള്‍പ്പെടെ ആറ് പേരെ കൊലപ്പെടുത്തി ഫാം ഹൗസിനുള്ളില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് സന്തോഷ് പോള്‍ വെളിപ്പെടുത്തിയത്. 

പോലീസ് നടത്തിയ തിരച്ചിലില്‍ കുഴിച്ചിട്ട മൃതദേഹങ്ങള്‍ കണ്ടെത്തി.
മംഗള്‍ ജിദ്ധെയെ തട്ടികൊണ്ട് വന്ന് അമിത അളവില്‍ മരുന്ന് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡോക്ടറുടെ സഹായിയും നഴ്‌സുമായ ജ്യോതി മണ്‍ട്രെ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഇയാള്‍ ഇതുവരെ ആറ് പേരെ മാത്രമാണോ കൊലപ്പെടുത്തിയതെന്ന് ഉറപ്പിക്കാനായിട്ടില്ല. അവയവ കച്ചവട സംഘവുമായി സന്തോഷിന് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved