Latest News :
Home » , , , » മദ്യനയം അട്ടിമറിച്ചാല്‍ ശക്തമായ പ്രക്ഷോഭം; സര്‍ക്കാരിന് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

മദ്യനയം അട്ടിമറിച്ചാല്‍ ശക്തമായ പ്രക്ഷോഭം; സര്‍ക്കാരിന് മുന്നറിയിപ്പുമായി മുസ്ലീം ലീഗ്

Written By Muhimmath News on Monday, 22 August 2016 | 11:57

കോഴിക്കോട്: സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ മദ്യം ഒഴുക്കാന്‍ ശ്രമിച്ചാല്‍ കര്‍ശനമായി തടയാനുള്ള നീക്കവുമായി മുസ്ലീംലീഗ്. മദ്യനിരോധനം അട്ടിമറിച്ചാല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തീരുമാനം വ്യക്തമാക്കി മുസ്ലീംലീഗ് പ്രമേയം അവതരിപ്പിച്ചു. സര്‍ക്കാര്‍ മദ്യനയം അട്ടിമറിക്കാന്‍ അണിയറ നീക്കം നടത്തുകയാണെന്നാണ് പ്രമേയത്തിലെ ആരോപണം.

മദ്യനിരോധനം അട്ടിമറിച്ചാല്‍ സമാന മനസ്‌ക്കരുമായി ചേര്‍ന്ന് പ്രക്ഷോഭം നടത്തും. ദളിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ രാജ്യത്ത് നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ജനകീയ സദസ്സ് നടത്താനും തീരുമാനമായിട്ടുണ്ട്. രാജ്യത്ത് ഉടനീളമായി നടക്കുന്ന ദളിത് പീഡനങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ ലീഗ് ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും ആരോപിച്ചു.

മുസഌംലീഗ് ജനറല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം ലീഗ് ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചു. വിനാശകരമായ സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിരോധം തീര്‍ക്കേണ്ട കാര്യമുണ്ടെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. നാദാപുരത്ത് യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളെ പിടികൂടാത്തതിന് എതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഉള്ള നീക്കത്തിനും ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved