Latest News :
Home » , » നാരംപാടി അബ്ദുറഹ്മാന്‍ അന്തരിച്ചു

നാരംപാടി അബ്ദുറഹ്മാന്‍ അന്തരിച്ചു

Written By Muhimmath News on Sunday, 28 August 2016 | 19:17

മുള്ളേരിയ: പഴയകാല വ്യാപാരിയും നാരംപാടി ജമാഅത്ത് ഭാരവാഹിയുമായിരുന്ന അബ്ദുറഹിമാന്‍ നാരംപാടി ( 74, അന്തുമാന്‍ച്ച) അന്തരിച്ചു. ഭാര്യ: ബീഫാത്തിമ. അശ്രഫ്, റഫീഖ്, സമീര്‍, ശിഹാബ് (മൂന്ന് പേരും ദുബൈ), സാറ, ഹാജറ, ഖദീജ, അസ്മ എന്നിവര്‍ മക്കളും ഫസല്‍ പള്ളത്തടുക്ക, അബൂബക്കര്‍ സഖാഫി അന്നടുക്ക (മുഹിമ്മാത്ത് ബഹ്‌റൈന്‍ കമ്മിറ്റി ഓര്‍ഗനൈസര്‍), യൂസുഫ് മാന്യ, ഹകീം കുമ്പഡാജെ, നസീമ, സുമയ്യ, റംല എന്നിവര്‍ മരുമക്കളുമാണ്.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുറഹിമാന്‍ ഫൈസി കര്‍ന്നൂര്‍, ഹസൈനാര്‍ സഖാഫി അജ്ജാവര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved