Latest News :
Home » , » ഗോശാലയില്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തി വൃന്ദാവനത്തില്‍ ഒളിവില്‍ക്കഴിഞ്ഞ ഗോരക്ഷക് നേതാവ് അറസ്റ്റില്‍

ഗോശാലയില്‍ പ്രകൃതിവിരുദ്ധ പീഡനം നടത്തി വൃന്ദാവനത്തില്‍ ഒളിവില്‍ക്കഴിഞ്ഞ ഗോരക്ഷക് നേതാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 22 August 2016 | 11:52

ചണ്ഡീഗഡ്: ഗോശാലയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് ഗോ രക്ഷക്ദള്‍ തലവന്‍ സതീഷ് കുമാറിനെ ഉത്തര്‍ പ്രദേശിലെ വൃന്ദാവനത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഗീയലഹള, തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച എന്നീ കുറ്റങ്ങളും ഇയാള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്. 

സതീഷ്‌കുമാറും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മര്‍ദ്ദിച്ചെന്നുമുള്ള കന്നുകാലി  ശഹരന്‍പുര്‍ സ്വദേശിയായ കന്നുകാലി വ്യാപാരിയുടെ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഓഗസ്റ്റ് ആറിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. യു പി സ്വദേശിയായ മറ്റൊരു യുവാവും തന്നെ സതീഷ് കുമാര്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. 

തന്നെ സതീഷ് കുമാറും പതിനഞ്ചോളം പേരും ചേര്‍ന്ന് തന്നെ രജ്പുരയിലെ ഗോശാലയിലേക്ക് പിടിച്ചുകൊണ്ടു പോയി അവിടെവച്ച് പ്രകൃതിവിരുദ്ധ പീഡനം നടത്തിയെന്നാണ് ശഹരന്‍പുര്‍ സ്വദേശി മജിസ്‌ട്രേറ്റിനു നല്‍കിയ പരാതി. ഏഛ ഞഅഗടഒഅഗപീഡിപ്പിച്ചവരില്‍ ചിലര്‍ തന്റെ വായിലേക്ക് മൂത്രമൊഴിച്ചതായും പരാതിയുണ്ട്. ഇതേ തരത്തിലുള്ള പരാതി തന്നെയാണ് മറ്റൊരു യുവാവും ഉന്നയിച്ചിട്ടുള്ളത്. 

സതീഷ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ഇയാളും ആരോപിച്ചിട്ടുണ്ട്.പ്രകൃതിവിരുദ്ധ ലൈംഗികതയ്‌ക്കെതിരായ ഐപിസി 377 വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തിട്ടുള്ളത്. ഏതാനും ദിവസങ്ങളായി ഒളിവില്‍ക്കഴിയുകയായിരുന്ന
സതീഷ്‌കുമാറിനെ വൃന്ദാവനത്തില്‍ വെച്ച് പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved