Latest News :
Home » » നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ (റ) ഉറൂസ് ഫെബ്രുവരിയില്‍

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ (റ) ഉറൂസ് ഫെബ്രുവരിയില്‍

Written By Muhimmath News on Monday, 8 August 2016 | 10:34

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ (റ) യുടെ പേരില്‍ നടത്തുന്ന ഉറൂസ് 2017 ഫെബ്രുവരിയില്‍ നടത്താന്‍ നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചു.ഫെബ്രുവരി എട്ട് മുതല്‍ 18 വരെ 11 ദിവസങ്ങളിലായി നടക്കുന്ന ഉറൂസില്‍ കേരളത്തിലെയും കര്‍ണാടകത്തിലേയും പ്രഗല്‍ഭരായ മതപണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ നടക്കും. 

ഉറൂസിനോടനുബന്ധിച്ച് ബുര്‍ദ്ദ മജ്‌ലിസ്, മത സൗഹാര്‍ദ്ദ സമ്മേളനം എന്നിവയും സംഘടിപ്പിക്കും. മതസൗഹാര്‍ദ്ദത്തിന് പേര് കേട്ട ഉറൂസിന്റെ വിജയത്തിനായി 19ന് ഉച്ചയ്ക്ക് രണ്ടിന് നെല്ലിക്കുന്ന്. ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ വിപുലമായ ജനറല്‍ ബോഡി യോഗം നടക്കുമെന്ന് കമ്മിറ്റി സെക്രട്ടറി ബി.കെ.ഖാദര്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved