Latest News :
Home » , , , » ലോക രാഷ്രങ്ങളുടെ നാണയ കറന്‍സി ശേഖരണവുമായി നിസാം മുംബൈ ശ്രദ്ധേയമാവുന്നു

ലോക രാഷ്രങ്ങളുടെ നാണയ കറന്‍സി ശേഖരണവുമായി നിസാം മുംബൈ ശ്രദ്ധേയമാവുന്നു

Written By Muhimmath News on Monday, 29 August 2016 | 09:41

ബദിയടുക്ക: ചരിത്രത്തെ തൊട്ടുണര്‍ത്തി നിസാം മുംബൈയുടെ  അപൂര്‍വ നാണയ, കറന്‍സികളുടെ ശേഖരണം കൗതുകമാകുന്നു. 

മുംബൈയിലെ ബിസിനസ്സുകാരനും ബദിയടുക്ക കന്യപാടി സ്വദേശിയുമായ നിസാം ആണ് ഒട്ടുമിക്ക രാജ്യങ്ങളുടെയും പുരാതനവും നിലവില്‍ ഉള്ളതുമായ 2000 ഓളം അപൂര്‍വ നാണയങ്ങളോടൊപ്പം വിവിധ രാജ്യങ്ങളുടെ ചരിത്ര ഓര്‍മകള്‍ പുതുക്കുന്ന കറന്‍സികളും സ്റ്റാമ്പുകളും ശേഖരിച്ചിരിക്കുന്നത്. സ്‌കൂള്‍-കോളേജ് ജീവിത കാലത്ത് തന്നെ തുടങ്ങിവെച്ച ഈ കല ബിസിനെസ്സിനിടയിലും ശ്രദ്ധിക്കുന്നുണ്ട് .  




ഇപോള്‍ നിലവില്‍ ഉള്ളതും ബ്രിട്ടീഷ് ഭരണകാലത്തെ ചില്ലി, ഓട്ടമുക്കാല്‍, കാലണ, എട്ടണ, അര പൈസ, ഒരു രൂപ, അഞ്ച് പൈസ, പത്ത് പൈസ, ഇരുപത് പൈസ നാണയങ്ങളും കനം കൂടിയ പഴയ കാലത്തെ ഉദയസൂര്യന്‍, താമര എന്നീ മുദ്രയുള്ള നാണയങ്ങളും ശേഖരണത്തിലുണ്ട്.




കുവൈത്ത്, ഇറാഖ്, ഇറാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ലൈബീരിയ, യമന്‍, ബഹ്‌റൈന്‍, ന്യൂസിലന്‍ഡ്, ഇന്തോനേഷ്യ, ചൈന, കൊറിയ, ഫിലിപ്പൈന്‍സ്, കാനഡ, ഇറ്റാലിയ, മലേഷ്യ, സിംഗപ്പൂര്‍, ആസ്‌ട്രേലിയ, ആഫ്രിക്ക, ഹോങ്കോങ്, പാകിസ്താന്‍, ബംഗ്‌ളാദേശ്, എത്യോപ്യ, പനാമ, ജപ്പാന്‍, തായലന്‍ഡ്, ഇറ്റലി, ഇംഗ്‌ളണ്ട്, അമേരിക്ക, ശ്രീലങ്ക, സോമാലിയ, ബ്രസീല്‍ എന്നീ രാജ്യങ്ങളുടെ നാണയങ്ങളും അപൂര്‍വ കറന്‍സികളും നിസാമിന്റെ  ശേഖരത്തിലുണ്ട്.
പഴമയുടെ നന്മകളെല്ലാം അന്യം നിന്നുപോയ ഇന്നത്തെ കാലത്ത് പഴമയെ അടുത്തറിയാന്‍ വേണ്ടി കേരളത്തിന് പുറമെ മഹാരാഷ്ട്ര ,ഗുജറാത്ത് ,രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ടെന്നും നിസാം പറയുന്നു 



സമൂഹത്തിന് സാംസ്‌കാരികവും വൈജ്ഞാനികവുമായ സന്തേഷം നല്‍കുക എന്നത് മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും നിസാം അഭിപ്രായപെട്ടു .  
വിവിധ രാജ്യങ്ങളില്‍ നിന്നുളള നൂറിലേറെ  സുഹൃത്തുക്കളും മുംബൈ ,ബാംഗ്ലൂരില്‍ ബിസിനെസ്സ് ചെയ്യുന്ന  സഹോദരങ്ങളും കൂട്ടുകാരുമാണ് നിസാമിനെ  നാണയ കറന്‍സി  ശേഖരണത്തില്‍ സഹായിക്കുന്നത്.
ചരിത്രത്തിന്റെ തുറന്നു പിടിച്ച കണ്ണുകളാണ് ഓരൊ നാണയവും കറന്‍സിയും. അതിന്റെ അകങ്ങളില്‍ കനലുപോലെ  മനുഷ്യകുലത്തിന്റെ വേവുകള്‍ മിന്നികിടപ്പുണ്ട് ,അവയെ 
ഓര്‍മ്മിക്കാനും അവയെ ആന്തരികമായി പഠിക്കാനുമാണ് ഇത്തരം ഉദ്യമം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് നിസാം അഭിപ്രായപ്പെടുന്നു.
വിനോദത്തിന് പുറമേ വിജ്ഞാനവും ചെയ്യുന്ന ഈ പ്രവര്‍ത്തിയില്‍ നിസാം സായൂജ്യവും കണ്ടെത്തുന്നു. ലോക രാജ്യങ്ങളുടെ നാണയ കറന്‍സി ശേഖരണത്തിനോടൊപ്പം അവയെ കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ അറിയാനും അവ കൈമാറാനും നിസാം മെനെക്കെടുന്നുവെന്നത് ശ്രേദ്ധേയമാണ്.
കാസറഗോഡ് ജില്ലാ കോടതി റിട്ട. ഉദ്യോഗസ്ഥനായ ഇദ്ദീന്‍ കുഞ്ഞിയുടേയും ബീഫാത്തിമയുടെയും മകനാണ് ....

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved