Latest News :
Home » , » ചികിത്സ ലഭിച്ചില്ല; 12കാരന്‍ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു

ചികിത്സ ലഭിച്ചില്ല; 12കാരന്‍ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു

Written By Muhimmath News on Tuesday, 30 August 2016 | 19:50


ലക്‌നൗ: ചികിത്സ നിഷേിക്കപ്പെട്ടതിനെ തുടര്‍ന്ന് പനി ബാധിച്ച 12 വയസ്സുകാരന്‍ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ചു. ഞായറാഴ്ച കടുത്ത പനി പിടിപെട്ടതോടെയായിരുന്നു മകന്‍ അന്‍ഷിനെ അച്ഛന്‍ സുനില്‍കുമാര്‍ അടുത്തുള്ള ആസ്പത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഇവിടെ നിന്നും വേണ്ട ചികിത്സ നല്‍കാതെ അധികൃതര്‍ അടുത്തുള്ള ലാലാ ലാജ്പത് റായ് ആസ്പത്രയില്‍ കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു. കാല്‍ നടയായി ലാലാ ലജ്പത് റായ് ആസ്പത്രിയില്‍ മകനെയെത്തിച്ചെങ്കിലും അടിയന്തര ചികിത്സയോ മറ്റ് സൗകര്യമോ നല്‍കാതെ ഇവിടെ നിന്നും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.

250 മീറ്റര്‍ അകലെയുള്ള കുട്ടികളുടെ ആസ്പത്രിയിലേക്ക് കൊണ്ടുപോവാന്‍ വേണ്ടി അന്‍ഷിന്റെ അച്ചന്‍ സുനില്‍കുമാര്‍ ആസ്പത്രി അധികൃതരോട് സ്‌ട്രെക്ചര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുപോലും നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവിടെ നിന്നും ചുമലിലേറ്റി തന്നെ അന്‍ഷിനെ കുട്ടികളുടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ആസ്പത്രിയില്‍ എത്തും മുമ്പേ തന്നെ പനി മൂര്‍ച്ഛിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. മകന്റെ ദുരവസ്ഥയില്‍ വിലപിച്ച് മൃതദേഹം ചുമലിലേറ്റി തന്നെയാണ് സുനില്‍ വീട്ടിലേക്കെത്തിച്ചതും.

മനുഷ്യമനസ്സാക്ഷി മരവിപ്പിക്കും വിധമുള്ള വാര്‍ത്തകളാണ് അടുത്തിടെയായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹവും വഹിച്ച് പത്ത് കിലോമീറ്റര്‍ നടന്ന ദാനാ മാഞ്ചിയുടെ ദാരുണ കഥ ദേശീയ മാധ്യമങ്ങളില്‍ നിന്ന് മറയുന്നതിന് മുമ്പാണ് കരളലിയിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി വാര്‍ത്തയാകുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved