Latest News :
Home » » നോര്‍ക്ക റൂട്ട്‌സ് അറ്റസ്‌റ്റേഷന്‍ 25ന് കാസര്‍കോട്

നോര്‍ക്ക റൂട്ട്‌സ് അറ്റസ്‌റ്റേഷന്‍ 25ന് കാസര്‍കോട്

Written By Muhimmath News on Tuesday, 9 August 2016 | 12:05

കാസര്‍കോട്: കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തുന്ന എച്ച്.ആര്‍.ഡി. അറ്റസ്‌റ്റേഷന്‍ പൊതുജന സൗകര്യാര്‍ഥം കാസര്‍കോട്ട് നടത്തും. 

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 25ന് രാവിലെ ഒമ്പത് മുതല്‍ 12.30 വരെ നടക്കും. അറ്റസ്‌റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് പ്രിന്റ്ഔട്ട് എടുത്ത് അപേക്ഷയുമായി എത്തിച്ചേരണം. ഇതിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. അപേക്ഷയില്‍ ഓഫീസ് കാസര്‍കോട് എന്നും തീയതി 25082016 എന്നും ആയിരിക്കണം. 

സൈറ്റ് അഡ്രസ്സ് 117.239.248.250/norka കാസര്‍കോട് അറ്റസ്‌റ്റേഷന്‍ നടത്തുന്നതിനാല്‍ 25ന് കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ ഉണ്ടായിരിക്കില്ല. ഫോണ്‍: 04994 257827, 0497 2765310, 0495 2304885.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved