Latest News :
Home » , » മൊഗ്രാല്‍ പുത്തൂരിലെ പി.എച്ച്. ഇസ്മയില്‍ ഹാജി നിര്യാതനായി

മൊഗ്രാല്‍ പുത്തൂരിലെ പി.എച്ച്. ഇസ്മയില്‍ ഹാജി നിര്യാതനായി

Written By Muhimmath News on Saturday, 20 August 2016 | 13:07

മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂരിലെ പൗര പ്രമുഖനും പഴയകാല പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടറുമായിരുന്ന കുന്നിലിലെ പി.എച്ച് ഇസ്മയില്‍ ഹാജി (ഈച്ചുഹാജി-78) നിര്യാതനായി. 

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു. 
പഴയകാല ഫുട്‌ബോള്‍ താരവുമായിരുന്നു. കാസര്‍കോട് പൊലീസ് സ്‌റ്റേഷനടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാറുകാരനായിരുന്നു ഇസ്മയില്‍ ഹാജി. അസുഖത്തെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു മരണം
.
ഭാര്യ: സുലൈഖ. മക്കള്‍: ആസിഫ് ഇസ്മയില്‍ (യു.എസ്.എ), അബ്ദുല്‍ ഹമീദ് (ദുബായ്), റഫീഖ് ഹംസ, മുഹമ്മദ് ഫൈസല്‍ (ബാംഗ്ലൂര്‍), ഖദീജത്തുല്‍ ജസീല (സൗദി). മരുമക്കള്‍: റഹിം കുമ്പള (സൗദി), ഫെമിന, ഷെബി, സഫിയ, സഹല. സഹോദരങ്ങള്‍: ബീവി പെരുമ്പള, ഉമ്മലീമ മധൂര്‍, ഖദീജ, നഫീസ, ജമീല, മാഞ്ഞമ്മ, ആയിഷ (മമ്മാച്ച), ആച്ചീബി, പരേതരായ പി.എച്ച് അബ്ദുല്ല, പി.എച്ച് ആമു, പി.എച്ച് അബ്ബാസ് ഹാജി. 
മയ്യത്ത് ഉച്ചയോടെ കുന്നില്‍ ബദര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved