Latest News :
Home » , » രാഷ്ട്രപതിയുടെ മകള്‍ക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം

രാഷ്ട്രപതിയുടെ മകള്‍ക്ക് ഫേസ്ബുക്കിലൂടെ അശ്ലീല സന്ദേശം

Written By Muhimmath News on Sunday, 14 August 2016 | 12:21



ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിസ്ത മുഖര്‍ജിക്കു യുവാവിന്റെ അശ്ലീല സന്ദേശം. ശര്‍മിസ്തയുടെ ഫേസ്ബുക് പേജിലാണ് യുവാവ് മെസഞ്ചറിലൂടെ അശ്ലീല സന്ദേശമയച്ചത്. ഡല്‍ഹി സൈബര്‍ സെല്ലിന് ശര്‍മിസ്ത ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. സന്ദേശമയച്ചയാള്‍ പശ്ചിമ ബംഗാള്‍ ഹൂഗ്ലിയിലെ നൗഹതി സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ട്.

സന്ദേശം അയച്ചയാളെ തനിക്ക് അറിയില്ല. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ലൈംഗിക ചുവയുള്ള അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ആദ്യം ഇയാളെ ബ്ലോക് ചെയ്യുകയും ഇത് കാര്യമാക്കുകയും ചെയ്തില്ല. പിന്നീട് ആലോചിച്ചപ്പോള്‍ തന്റെ നിശബ്ദദ മറ്റ് ഇരകളെ കണ്ടെത്താന്‍ അയാളെ പ്രേരിപ്പിക്കുമെന്ന് തോന്നി. ഇത്തരം ആളുകള്‍ സമൂഹ മധ്യത്തില്‍ പരസ്യമായി തുറന്നുകാട്ടപ്പെടുകയും അപമാനിക്കപ്പെടേണ്ടതുണ്ടെന്നും താന്‍ കരുതുന്നതായും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറ്റവാളിയെന്നു സംശയിക്കുന്ന പര്‍താ മണ്ഡല്‍ എന്നയാളിന്റെ ഫേസ്ബുക് പ്രൊഫൈല്‍ ചിത്രവും അയാളുടെ സന്ദേശവും ശര്‍മിത സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved