സലാമണി ബാരിക് എന്ന സ്ത്രീയാണ് സോറോ പട്ടണത്തിനു സമീപം ട്രെയിനിടിച്ചു മരിച്ചത്. എല്ലുകള്‍ ചിതറിയ ഇവരുടെ മൃതദേഹം 30 കിലോമീറ്റര്‍ അകലെയുള്ള ബലാസോറിലെ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടത്തിന് എത്തിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് ആംബുലന്‍സ് ലഭിച്ചില്ല. ഓട്ടോറിക്ഷയില്‍ കൊണ്ടുപോകാന്‍ പണം തികയാതിരുന്നതോടെ മൃതദേഹം പ്ലാസ്റ്റിക് ചാക്കിലിട്ട് മുളയില്‍ കെട്ടിത്തൂക്കി രണ്ടുപേര്‍ ചുമന്ന് നടക്കുകയായിരുന്നു.
റെയില്‍പ്പാളത്തില്‍ ഏറെ നേരം വെയിലത്തു കിടന്നതിനാല്‍ വിറങ്ങലിച്ച മൃതദേഹം മുളയില്‍ കെട്ടാന്‍ എല്ലുകള്‍ ഒടിക്കേണ്ടിവന്നുവെന്ന് സലാമണിയുടെ മകന് രബീന്ദ്രബാരിക് പറഞ്ഞു.
Post a Comment