Latest News :
Home » , » തളങ്കര പള്ളിക്കാലിലെ പി. ഷംസുദ്ദീന്‍ അന്തരിച്ചു

തളങ്കര പള്ളിക്കാലിലെ പി. ഷംസുദ്ദീന്‍ അന്തരിച്ചു

Written By Muhimmath News on Sunday, 28 August 2016 | 17:47

തളങ്കര: തളങ്കര പള്ളിക്കാലിലെ പി. ഷംസുദ്ദീന്‍(64) അന്തരിച്ചു. മുംബൈയിലെ പഴയകാല വ്യാപാരിയായിരുന്നു. ദീര്‍ഘകാലമായി മംഗലാപുരത്തെ ബറാക്ക ഓവര്‍സീസില്‍ ജോലി ചെയ്തുവരികയായിരുന്നു. പഴയകാല ഉരു വ്യവസായിയും പുരാതന തറവാട് അംഗവുമായ പി. അബൂബക്കറിന്റെയും ഖദീജയുടെയും മകനാണ്. മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി കൗണ്‍സില്‍ അംഗമായും ദഖീറത്തുല്‍ ഉഖ്‌റ സംഘം പ്രവര്‍ത്തക സമിതി അംഗമായും ഷംസുദ്ദീന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈയില്‍ ട്രാവല്‍സ് നടത്തിയിരുന്നു. ഒരു വര്‍ഷത്തോളമായി നാലാംമൈലിലായിരുന്നു താമസം.

ഭാര്യമാര്‍: പൊയക്കര കുടുംബാംഗം സാബിറ, മുംബൈ സ്വദേശിനി ഷാഹിന്‍ നൂര്‍ജഹാന്‍. മക്കള്‍: ഷാക്കിറ, സഫ്‌വാന്‍(ദുബായ്), സുമയ്യ, ഷാസിയ. മരുമക്കള്‍: നാസിമുദ്ദീന്‍ ഉദുമ, എം.ആര്‍ ഷിഹാബ് തളങ്കര, നൗഷാദലി കുമ്പള. സഹോദരങ്ങള്‍: പി.എ അബ്ദുല്ല ഹാജി പച്ചക്കാട്, പി.എ അബ്ദുല്‍ സത്താര്‍ ഹാജി പള്ളിക്കാല്‍, പീടേക്കാരന്‍ മാമുവിന്റെ ഭാര്യ നഫീസ, നഗരസഭാ മുന്‍ കൗണ്‍സിലര്‍ പരേതനായ കെ.എം ഹസ്സന്റെ ഭാര്യ സുഹ്‌റ. ഖബറടക്കം മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved