Latest News :
Home » » വലിയപറമ്പില്‍ കൂറ്റന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

വലിയപറമ്പില്‍ കൂറ്റന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

Written By Muhimmath News on Tuesday, 30 August 2016 | 11:30

പടന്ന: വലിയപറമ്പില്‍ കൂറ്റന്‍ തിമിംഗലം ചത്തു കരക്കടിഞ്ഞു. പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഭാഗത്തായാണ് ഇരുപത് മീറ്ററിലധികം നീളമുള്ള തിമിംഗലത്തെ ഞായറാഴ്ച രാത്രി മത്സ്യത്തൊഴിലാളികള്‍ കണ്ടത്. വാലറ്റത്ത് നൈലോണ്‍ വല കുടുങ്ങിയ നിലയിലായിരുന്നു ചത്ത തിമിംഗലം. 

മത്സ്യബന്ധന വല കുടുങ്ങി ദിവസങ്ങള്‍ക്ക് മുമ്പ് ചത്തതാണെന്ന് സംശയിക്കുന്നു ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് മണ്ണുമാന്തിയുടെ സഹായത്തോടെ കടലോരത്ത് കുഴിച്ചുമൂടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved