Latest News :
Home » , » സ്വാതന്ത്ര്യദിനാഘോഷം കാശ്മീര്‍ സ്വാതന്ത്ര്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് പാക് ഹൈകമീഷണര്‍

സ്വാതന്ത്ര്യദിനാഘോഷം കാശ്മീര്‍ സ്വാതന്ത്ര്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് പാക് ഹൈകമീഷണര്‍

Written By Muhimmath News on Sunday, 14 August 2016 | 13:26



ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പാകിസ്താന്റെ സ്വാതന്ത്ര്യദിനാഘോഷം ജമ്മുകശ്മീരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സമര്‍പ്പിക്കുന്നെന്ന് ഇന്ത്യയിലെ പാക് ഹൈകമീഷണര്‍ അബ്ദുല്‍ ബാസിത്. ജമ്മുകശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന പാകിസ്താന്റെ ക്ഷണത്തിന് ഇന്ത്യ ശക്തമായ മറുപടി നല്‍കിയതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി പാക് ഹൈകമീഷണര്‍ രംഗത്തെത്തിയത്.

പാകിസ്താന്റെ ഈവര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണ്. കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ പോരാട്ടം തുടരും. ജമ്മുകശ്മീരിലെ ജനങ്ങളുടെ ജീവത്യാഗം വെറുതെയാവില്ല. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പാകിസ്താന്‍ എപ്പോഴും നടത്തുന്നുണ്ട്. അബ്ദുല്‍ ബാസിത് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved