Latest News :
Home » » വിദേശമദ്യവും പാന്‍ മസാലയും പിടികൂടി

വിദേശമദ്യവും പാന്‍ മസാലയും പിടികൂടി

Written By Muhimmath News on Saturday, 13 August 2016 | 12:22

പിലിക്കോട്: ചന്തേര സ്‌റ്റേഷന്‍ പരിധിയില്‍ നിന്നു കര്‍ണാടക നിര്‍മിത വിദേശമദ്യവും പായ്ക്കറ്റ് കണക്കിനു പാന്‍ മസാല ഉത്പന്നങ്ങളും പിടിച്ചെടുത്തു. 

ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡു പരിസരത്തു നിന്നും കൂക്കാനം സ്വദേശി കെ. രാജേന്ദ്ര(47)ന്‍ കടത്താന്‍ ശ്രമിച്ച ഒന്‍പതു വലിയകുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യവും ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നും ഓട്ടോയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ഉദിനൂരിലെ വി.വി.നാരായണ(56)ന്റെ പക്കല്‍ നിന്നും 150 പായ്ക്കറ്റ് പാന്‍പരാഗും പടന്ന മൂസഹാജി മുക്കിലെ പൊറോട്ട സ്റ്റാള്‍ നടത്തുന്ന പി.എ. ഇസ്മായി(36)ലിന്റെ കടയില്‍ നിന്നും 70 പായ്ക്കറ്റ് പാന്‍പരാഗുമാണ് പോലീസ് പിടിച്ചെടുത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved