Latest News :
Home » , , » പനത്തടിയില്‍ ബസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

പനത്തടിയില്‍ ബസ് ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Written By Muhimmath News on Tuesday, 2 August 2016 | 19:44

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പാണത്തൂര്‍ റൂട്ടില്‍ പനത്തടി സെന്റ്‌റ് ജോസഫ് ചര്‍ച്ചിനടുത്തുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. പനത്തടി നെല്ലിത്തോട്ടെ പുതിയപറമ്പില്‍ ജനാര്‍ദനന്‍-കാര്‍ത്യായനി ദമ്പതികളുടെ മകന്‍ റജില്‍ രാജാ (27) ണ് മരിച്ചത്. ചൊവ്വാഴ്ച മൂന്നു മണിയോടെ റജില്‍ ഓടിച്ച ഓട്ടോറിക്ഷയും കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് പോവുകയായിരുന്ന മൂകാംബിക ബസുമാണ് കൂട്ടിയിടിച്ചത്.

ഗുരുതരമായി പരിക്കേറ്റ റജിലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. അനിതയാണ് ഭാര്യ. സഹോദരങ്ങള്‍: രമ്യ, രശ്മി. ഒരു വര്‍ഷം മുമ്പാണ് റജില്‍ വിവാഹിതനായത്. പനത്തടി ഓട്ടോസ്റ്റാന്റിലെ ഡ്രൈവറാണ്. ചെറുപനത്തടിയില്‍ വാടകവീട്ടിലായിരുന്നു റജിലും കുടുംബവും താമസിച്ചിരുന്നത്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved