Latest News :
Home » , » വ്യാജപാസ്‌പോര്‍ട്ടിന് ശ്രമിച്ച ഉദുമ സ്വദേശി അറസ്റ്റില്‍

വ്യാജപാസ്‌പോര്‍ട്ടിന് ശ്രമിച്ച ഉദുമ സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Friday, 19 August 2016 | 20:35

വിദ്യാനഗര്‍: വ്യാജപാസ്‌പോര്‍ട്ടിന് ശ്രമിച്ച ഉദുമ സ്വദേശിയെ വിദ്യാനഗര്‍ എസ് ഐ അജിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തു. ഉദുമ പള്ളം തെക്കേക്കരയിലെ നാരായണ (50)നാണ് അറസ്റ്റിലായത്. മാങ്ങാട്ടെ മരിച്ചുപോയ തന്റെ മരുമകന്റെ പേരില്‍ നാരായണന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുകയായിരുന്നു. ഫോട്ടോ നാരായണന്റെതും വിലാസം മരിച്ചുപോയ മരുമകന്റേതുമായിരുന്നു. ഇതിനായി വ്യാജരേഖകളും ഉണ്ടാക്കിയിരുന്നു.

പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ സമയത്താണ് നാരായണന്‍ വ്യാജപാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയതായി വ്യക്തമായത്. ഇതേ തുടര്‍ന്ന് നാലു മാസം മുമ്പ് ഇയാള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പോലീസ് കേസെടുത്തതോടെ ഒളിവില്‍പോയ നാരായണനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved