Latest News :
Home » , , » മഅ്ദനിയുടെ മോചനം;പിഡിപി പ്രവര്‍ത്തകര്‍ റാലി നടത്തി

മഅ്ദനിയുടെ മോചനം;പിഡിപി പ്രവര്‍ത്തകര്‍ റാലി നടത്തി

Written By Muhimmath News on Thursday, 18 August 2016 | 12:22

കോഴിക്കോട്: ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളുടെ നീതിനിഷേധത്തിന്റെ ജീവിക്കുന്ന തെളിവാണ് അബ്ദുല്‍നാസര്‍ മഅ്ദനിയെന്ന് സുപ്രിംകോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷ ണ്‍ അഭിപ്രായപ്പെട്ടു. 

'രാജ്യസ്വാതന്ത്ര്യത്തിന് 69 വര്‍ഷം രാജ്യപുത്രന് പാരതന്ത്ര്യത്തിന്റെ 16 വര്‍ഷം' എന്ന പേരി ല്‍ പിഡിപി സംഘടിപ്പിച്ച റാലിയുടെ ഭാഗമായി എഴുതിത്തയ്യാറാക്കിയെത്തിച്ച ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. 

കോയമ്പത്തൂര്‍ ജയിലിലും ഇപ്പോള്‍ കര്‍ണാടക ജയിലിലും അദ്ദേഹം നേരിട്ട അനുഭവങ്ങള്‍ മനുഷ്യാവകാശ വിരുദ്ധമാണ്. മഅ്ദനിക്ക് മോചനം ലഭിക്കാനുള്ള പോരാട്ടം നീതിനിഷേധത്തോടുള്ള പ്രതികരണം കൂടിയാണെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. അബ്ദുല്‍നാസര്‍ മഅ്ദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയാണ് പ്രശാന്ത് ഭൂഷന്റെ സന്ദേശം വായിച്ചത്.


പിതാവിന്റെ ജയില്‍വാസത്തെ തുടര്‍ന്ന് ലഭിച്ച അനുഭവങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ മനുഷ്യാവകാശ നിഷേധങ്ങളുടെ വ്യാപ്തി തിരിച്ചറിയാനായതെന്ന്  സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.
ചടങ്ങില്‍ പിഡിപി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് അധ്യക്ഷനായിരുന്നു. പൊതുസമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ നഗരത്തില്‍ റാലി നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved