Latest News :
Home » , » അസ്സയ്യിദ് അബദുള്ളാ ഹില്‍ ഹദ്ദാദ് (റ) ആണ്ട് നേര്‍ച്ച തുടങ്ങി

അസ്സയ്യിദ് അബദുള്ളാ ഹില്‍ ഹദ്ദാദ് (റ) ആണ്ട് നേര്‍ച്ച തുടങ്ങി

Written By Muhimmath News on Saturday, 13 August 2016 | 10:17

ചൗക്കി: തിരുനബി യുടെ പൗത്രനും പന്ത്രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദും ലോക മു സലിംകള്‍ ദൈനം ദിനം പതിവാക്കുന്നഹദ്ദാദ് റാതീബിന്റെ ശൈഖുമായ അസ്സയ്യിദ് അബ്ദുല്ലാഹില്‍ ഹദ്ദാദ് തങ്ങളുടെ മുന്നൂറ്റി അഞ്ചാമത് ആണ്ട് നേര്‍ച്ച കാസര്‍ഗോഡ് ചൗക്കി പെരിയടുക്ക സി.എം നഗറില്‍ തുടങ്ങി.

ബദ്രിയ്യ മജ് ലിസ് സുലൈമാന്‍ സഖാഫി ദേശാം കുളത്തിന്റെ അധ്യക്ഷതയില്‍ അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് ഉത്ഘാടനം ചെയ്തു സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദദ് തങ്ങള്‍ കൂട്ട് പ്രാരത്ഥനയക്ക് നേതൃത്വം നല്‍കി.



  ശനിയാഴ്ച അസര്‍ നിസ്‌കാരാനന്തരം ഖത്മുല്‍ ഖുര്‍ആന്‍ മജ് ലിസും ഹദ്ദാദ് മൗലീദും നടക്കുീ സയ്യിദ് മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍ അബദുരറഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത് ഉസ്മാന്‍ മുസല്യാര്‍ നേതൃത്വം നല്‍കും ഹാജിമാര്‍ക്ക് വേണ്ടി യുള്ള പ്രതേക പ്രാര്‍ത്ഥന നടക്കും വിര്‍ദുല്ലതീഫ് മജലിസിന് കളത്തുര്‍ മദീന മഖ്ദൂം മുദരിസ് സുലൈമാന്‍ സഖാഫി നേതൃത്വം നല്‍കും.


ഹദ്ദാദ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ യുവ  പ്രഭാഷകനും ഈജിപ്തിലെ അല്‍ അസ്ഹര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയുമായ പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും 


' ഹദ്ദാദ് റാതീബിനും ദുആ മജ് ലിസിനും സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.അബദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന് ,ഹാജി അമീറലി ചൂരി, അഷ്‌റഫ് സഅദി ആരിക്കാടി, ഉസ്മാന്‍ സഖാഫി തലക്കി, സഈദ് സഅദി കെ.എം ,അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട,ഹകീം മഠം, സ്വാദിഖ് സഖാഫി പേരാല്‍, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍, മൊയ്തു കെ.എം, സിദ്ധിഖ് സഅദി ബജ്ജ ,മുസ്ഥഫ ഹനീഫി,ഇഖ്ബാല്‍ ഫാളിലി ,ലതീഫ് കടമ്പാര്‍, റഹീം അരിമല, എ.കെ കമ്പാര്‍, അബദുല്ല മല്ലം ബഷീര്‍ ഹാജി പുത്തുര്‍, തുടങ്ങിയവര്‍ സംബ ന്ധിക്കും തബറരുക് വിതരണത്തോടെ സമാപിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved