Latest News :
Home » » പെര്‍ള സെക്ടര്‍ സാഹിത്യോ ത്സവ് സമാപിച്ചു

പെര്‍ള സെക്ടര്‍ സാഹിത്യോ ത്സവ് സമാപിച്ചു

Written By Muhimmath News on Tuesday, 9 August 2016 | 10:21

ബെദ്രംപള്ള:എസ് എസ് എഫ് പെര്‍ള സെക്ടര്‍ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. ആലംപാടി ഉസ്താദ് നഗരിയില്‍ അബൂബക്കര്‍ മുസ്ലിയാര്‍ നടുബയല്‍ പതാക ഉയര്‍ത്തി .
ങ അ അബ്ദുള്‍ ഖാദര്‍ മുസ്ലിയാര്‍ ഷേണിയുടെ അധ്യക്ഷതയില്‍ വാഹിദ് സഖാഫി ദേരടുക്ക ഉല്‍ഘാടനം ചെയ്തു.

അബ്ദുറഹ്മാന്‍ മാസ്റ്റര്‍ നടുബയല്‍, അഷ്‌റഫ് സഖാഫി ഷേണി, സലീം അഹ്‌സനി സംസാരിച്ചു.
ആഗസ്റ്റ് 20,21 തീയതികളില്‍ പെര്‍ളയില്‍ നടക്കുന്ന കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവിന്റെ പോസ്റ്റര്‍ സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങളുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി ശംസീര്‍ സൈനി, സുബൈര്‍ ബാഡൂര്‍,റഫീഖ് ദര്‍ബട്ക്ക എന്നിവര്‍ സംസാരിച്ചു.

ദേരടുക്ക യൂണിറ്റ് തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം ചൂടിയപ്പോള്‍ ബെദ്രംപള്ള രണ്ടും ഗുണാജെ മൂന്നാം സ്ഥാനവും നേടി. കലന്തര്‍ ഷാ ഷേണി സ്വാഗതവും മൂസ കലീം നന്ദിയും പറഞ്ഞു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved