Latest News :
Home » , » ബാലകൃഷ്ണ പിള്ളയുടെ വിവാദ പരാമര്‍ശം: കൊല്ലം റൂറല്‍ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു

ബാലകൃഷ്ണ പിള്ളയുടെ വിവാദ പരാമര്‍ശം: കൊല്ലം റൂറല്‍ എസ്.പി അന്വേഷണത്തിന് ഉത്തരവിട്ടു

Written By Muhimmath News on Tuesday, 2 August 2016 | 13:06

കൊല്ലം: ന്യൂനപക്ഷ വിഭാഗങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ ബാലകൃഷ്ണ പിള്ള നടത്തിയ പ്രസംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്.പി അജിത ബീഗം ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

പുനലൂര്‍ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. പത്തനാപുരം കമുകുംചേരിയില്‍ നടത്തിയ പ്രസംഗത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങളെ അധിക്ഷേപിച്ച് പിള്ള പ്രസംഗിച്ചത്. വിവാദ പ്രസ്താവന പിന്‍വലിച്ച് പിള്ള മാപ്പ് പറയണം എന്ന് കെ.പി.സി.സി ആവശ്യപ്പെട്ടു. പ്രസംഗത്തിനെതിരെ മുസ്ലിം സംഘടനകളും രംഗത്ത് വന്നിരുന്നു.

എന്നാല്‍ താന്‍ പൊതു വേദിയിലല്ല പ്രസംഗിച്ചതെന്നും തന്റെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഒരു സമുദായത്തെയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാകാമെന്നുമാണ് ബാലകൃഷ്ണപിള്ളയുടെ വിശദീകരണം. കോടതികള്‍ അധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മാത്രമാണ് പറഞ്ഞത്. പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എന്‍.എസ്.എസ് കരയോഗത്തിലാണ് സംസാരിച്ചത്. 

തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി.എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളുവെന്ന പരാമര്ശമാണ് വിവാദങ്ങള്‍ക്ക് ഇടവരുത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved