Latest News :
Home » , , » ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് മുഖ്യമന്ത്രിയുടെ നന്ദി

ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന് മുഖ്യമന്ത്രിയുടെ നന്ദി

Written By Muhimmath News on Friday, 12 August 2016 | 20:42



തിരുവനന്തപുരം: കേരളത്തെ പുകഴ്ത്തിയ ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നന്ദി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പിണറായി കട്ജുവിന് നന്ദി അറിയിച്ചത്. ഒരു കേരളീയനെന്ന നിലയിലും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലും അഭിമാനം തോന്നുന്നുവെന്നു പറഞ്ഞാണ് മുഖ്യമന്ത്രി എഫ്ബിയില്‍ കട്ജുവിന് നന്ദി കുറിച്ചത്.

കേരളം എക്കാലത്തും വ്യത്യസ്ത ജനവിഭാഗങ്ങളെയും മതങ്ങളേയും അംഗീകരിച്ചിട്ടുണ്ട്. ഇത് ജനാധിപത്യ മൂല്യങ്ങളെ പരിപോഷിപ്പിക്കാന്‍ ഈ നാടിനെ സഹായിക്കുകയും ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ ശ്രമങ്ങളെയും നവോത്ഥാന നായകരെയും പോസ്റ്റില്‍ മുഖ്യമന്ത്രി പരാമര്‍ശിക്കുന്നു.

എല്ലാ വിഭാഗത്തില്‍പെട്ടവരെയും സംരക്ഷിക്കുകയും എല്ലാവരുടേതുമാണ് ഇന്ത്യയെന്ന അനുഭവം ഉണ്ടാകുകയും വേണം. എങ്കില്‍ മാത്രമേ ഇന്ത്യ, ഭരണഘടനാ സ്രഷ്ടാക്കള്‍ വിഭാവനം ചെയ്ത യഥാര്‍ഥ ഇന്ത്യയായി മാറുകയുള്ളു. കേരളത്തിന് ഇത് സാധ്യമായിട്ടുണ്‌ടെന്നും പിണറായി എഫ്ബി പോസ്റ്റില്‍ പറയുന്നു.

ഇന്ത്യയുടെ യഥാര്‍ഥ പ്രതിനിധികള്‍ മലയാളികളാണെന്നായിരുന്നു ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം. എന്തിനേയും സ്വീകരിക്കാനുള്ള മനസാണു കേരളത്തിലെ ജനങ്ങള്‍ക്കുള്ളത്. ബാഹ്യമായതിനെപ്പോലും അവര്‍ മടികൂടാതെ സ്വീകരിക്കുന്നു. ദ്രാവിഡര്‍, ആര്യന്‍മാര്‍, റോമന്‍, അറബികള്‍, ബ്രിട്ടീഷുകാര്‍, ഹിന്ദുക്കള്‍, ക്രൈസ്തവര്‍, മാര്‍ക്‌സിസ്റ്റുകള്‍ അങ്ങനെ ആരെയും അവര്‍ സ്വീകരിക്കും. എല്ലാ അര്‍ഥത്തിലും മലയാളികളാണ് യഥാര്‍ഥ ഇന്ത്യാക്കാരെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വിശദീകരിക്കുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved