Latest News :
Home » » വിദേശമദ്യ വുമായി യുവാവ് അറസ്റ്റില്‍

വിദേശമദ്യ വുമായി യുവാവ് അറസ്റ്റില്‍

Written By Muhimmath News on Wednesday, 24 August 2016 | 13:05

പൊയിനാച്ചി: കാറില്‍ കടത്തുകയായിരുന്ന 1496 കുപ്പി മാഹി നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. മയിലാട്ടിയിലെ കെ. സുനില്‍കുമാര്‍(26) ആണ് അറസ്റ്റിലായത്. ബേക്കല്‍ പൊലീസും ഹൊസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് വിദേശമദ്യം പിടിച്ചത്.

 രണ്ട് ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മദ്യകുപ്പികള്‍. മദ്യം കടത്താന്‍ ശ്രമിച്ച സ്വിഫ്റ്റ് കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. 
കാറിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് സംശയിക്കുന്നു. ഇതേകുറിച്ച് അന്വേഷിച്ച് വരികയാണ്. മാഹിയില്‍ നിന്ന് മദ്യമെത്തിച്ച് വില്‍പ്പന നടത്തുകയാണ് സുനില്‍കുമാറിന്റെ രീതിയെന്ന് പൊലീസ് സംശയിക്കുന്നു. 

സുനിലിന്റെ കൂട്ടാളിയെ കുറിച്ച് അന്വേഷിച്ച് വരികയാണ്. ബേക്കല്‍ അഡീ. എസ്.ഐ കെ. ശശിധരന്‍, ഹൊസ്ദുര്‍ഗ് റെയ്ഞ്ച് എക്‌സൈസ് എസ്.ഐ കെ.വി സുബ്രഹ്മണ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved