Latest News :
Home » » സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Wednesday, 17 August 2016 | 19:02



മഞ്ചേശ്വരം: മള്ഹര്‍ ശില്‍പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്ന സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (ഖ.സി) യുടെ ഒന്നാം ഉറൂസ് മുബാറക്ക് സെപ്തംബര്‍ 14 മുതല്‍ 22 വരെ മഞ്ചേശ്വരം മള്ഹറില്‍ നടക്കും. ഇതിന്റെ സ്വാഗത സംഘം ഓഫീസ് സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സി. അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സുലൈമാന്‍ കരിവെള്ളൂര്‍, ഉസ്മാന്‍ ഹാജി മള്ഹര്‍, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved