Latest News :
Home » , , » പശുവിനെ കടത്തിയ ബി.ജെ.പി പ്രവര്‍ത്തകനെ തല്ലിക്കൊന്നത് മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച്

പശുവിനെ കടത്തിയ ബി.ജെ.പി പ്രവര്‍ത്തകനെ തല്ലിക്കൊന്നത് മുസ്‌ലിമാണെന്ന് തെറ്റിദ്ധരിച്ച്

Written By Muhimmath News on Friday, 19 August 2016 | 19:18

മാംഗ്ലൂര്‍: പശുവിനെ വാങ്ങിവരികയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അടിച്ചുകൊന്നത് മുസ്‌ലീമാണെന്ന് തെറ്റിദ്ധരിച്ച്. ഉഡുപ്പി കെഞ്ചൂരിലെ പ്രാദേശിക ബി.ജെ.പി നേതാവായിരുന്ന പ്രവീണ്‍ പൂജാരിയായിരുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇയാള്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഇദ്ദേഹം പ്രാദേശിക ബി.ജെ.പി നേതാവാണെന്ന് സംഘത്തിന് മനസിലായത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മധൂരില്‍ നിന്ന് വാങ്ങിയ മൂന്ന് കന്നുകാലികളേയും കൊണ്ട് പ്രവീണ്‍ രണ്ട് സൂഹൃത്തുക്കള്‍ക്കൊപ്പം വാഹനത്തില്‍ വന്നത്. വാഹനം കര്‍ജികയിലെത്തിയപ്പോള്‍ ഇരുപത്തഞ്ചോളം വരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയും വാഹനത്തില്‍ നിന്ന് മൂവരേയും വലിച്ചിറിക്കി ഇരുമ്പുവടികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

അവശരായ ഇവരെ കെഞ്ചൂരിലെ റോഡരികില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് കന്നുകാലികടത്ത് തടഞ്ഞിട്ടുണ്ടെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും കാണിച്ച് സംഘം തന്നെ പോലീസിനെ ഫോണ്‍ ചെയ്തു. ഇതിനിടയിലാണ് പ്രവീണ്‍ ബി.ജെ.പി പ്രാദേശിക നേതാവാണെന്ന് സംഘത്തിന് മനസിലായത്. അപ്പോഴേക്കും പ്രവീണ്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രവീണിന്റെ വീട്ടിലേക്ക് ഫോണ്‍ ചെയ്ത അക്രമികള്‍ നടന്നത് അപകടമാണെന്ന് പോലീസിനോട് പറയണമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രവീണിന്റെ അമ്മ ബേബി പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved