അംഗഡിമുഗര്‍: ഒന്നാം ക്ളാസ് മുതല്‍ പത്താം ക്ളാസ് വരെ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപിന് ഇതുവരെയും അര്‍ഹരായ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷ സമര്പിക്കാന് കഴിയാത്ത സഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സങ്കീര്‍ണ്ണത ഒഴിവാക്കി എല്ലാവര്ക്കും അപേക്ഷ സമര്‍പിക്കാനുള്ള സഹചര്യം ഒരുക്കണമെന്ന് എസ് വൈ എസ് പര്‍ളാഡം യൂണിറ്റ് അര്‍ദ്ധ വാര്‍ഷിക കൗണ്‍സില്‍ ആവശ്യപ്പെട്ടു. സര്‍ക്കിള്‍ സെക്രട്ടറി ഇബ്റാഹിം സഖാഫി ഉദ്ഘാടനം ചെയ്തു. സഈദ് പര്‍ളാഡം, യൂസുഫ് ആദം കുഞ്ഞി, മുഹമ്മദ് കുഞ്ഞി, റസ്സാഖ്, ആശിഖ്, അന്‍സാര്‍, ഹംസ സംബന്ദിച്ചു.
Post a Comment