Latest News :
Home » » തെരുവ് നായ്ക്കളുടെഅഴിഞ്ഞാട്ടം; വീട്ടമ്മമാര്‍ ഭീതിയില്‍

തെരുവ് നായ്ക്കളുടെഅഴിഞ്ഞാട്ടം; വീട്ടമ്മമാര്‍ ഭീതിയില്‍

Written By Muhimmath News on Wednesday, 24 August 2016 | 11:25

ചള്ളങ്കയം: നാള്‍ക്കുനാള്‍ പെരുകിവരുന്ന തെരുവ് നായ്ക്കൂട്ടങ്ങളുടെ അഴിഞ്ഞാട്ടം കാരണം ചള്ളങ്കയം, മംഗലട്ക്ക പ്രദേശങ്ങളില്‍ താമസിക്കുന്ന വീട്ടമ്മമാര്‍ വളരെയധികം ഭയത്തോടെയാണ് കഴിയുന്നത്. അതിരാവിലെ  ദ്രസയിലേക്കും, സ്‌കൂളുകളിലേക്കും നടന്ന് പോകുന്ന പിഞ്ചു മക്കളെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വന്ന് വളയുന്നത് വീട്ടമ്മമാര്‍ കണ്ടത് കൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്. അടുത്തുള്ള സ്‌കൂളാണെങ്കിലും തെരുവ് നായ്ക്കളുടെ അക്രമം ഭയന്ന് വാഹനത്തിലാണ് അയക്കുന്നത്. 

പക്ഷേ ഞായറാഴ്ചയും,സ്‌കൂളുകള്‍ക്ക് അവധിയുള്ള ദിവസങ്ങളിലും വാഹനം ഉണ്ടാവാറില്ല അത്തരം ദിവസങ്ങളില്‍ കൊച്ചു കുട്ടികള്‍ നടന്ന് വേണം മദ്രസയിലെത്താന്‍. മക്കള്‍ തിരിച്ചെത്തുന്നത് വരെ വീട്ടമ്മമാര്‍ ഭയത്തോടെയാണ് കഴിയുന്നത്. ഈപ്രദേശങ്ങളിലുള്ള വീട്ടുകാരുടെ വളര്‍ത്ത് മൃഗങ്ങളായ ആടുകളെയും,കോഴികളെയും, തെരുവ് നായ്ക്കള്‍ ഓരോന്നായി പിടിച്ചുതിന്നുകഴിഞ്ഞു. 

മംഗലട്ക്കയിലുള്ള അബൂബക്കറിന്റെയും, ആയിശുമ്മയുടെയും, മുഹമ്മദിന്റെയും അടക്കം 15ഓളംആടുകളെയും കോഴികളെയുമാണ് ഈ തെരുവ് നായ്ക്കള്‍ പിടിച്ചു തിന്നത്. ആയിശുമ്മ ഉപജീവനത്തിനായാണ് ആട് വളര്‍ത്തിയിരുന്നത്.തെരുവ് നായ്ക്കളുടെ ശല്ല്യം സഹിക്ക വയ്യാതെ ബാക്കിയുള്ള ആടുകളെ വില്‍ക്കുകയാണ് ചെയ്തത്.

ഏറ്റവും ഒടുവിലായി ഡി.എ.മുഹമ്മദിന്റെ വീട്ടിലെ ആടിനെ രണ്ട് ദിവസം മുന്പ് സന്ധ്യാസമയത്ത് വീടിന്റെ അടുത്ത് വെച്ചാണ് 15 ഓളം തെരുവ് നായ്ക്കള്‍ വന്ന് കടിച്ച് കീറിയത്. ആടിന്റെ കൂടെ കളിച്ച് കൊണ്ടിരുന്ന കുട്ടിയെ ഭാര്യ ഓടിവന്നാണ് രക്ഷപ്പെടുത്തിയത്. 

തെരുവ് നായ്ക്കളുടെ അഴിഞ്ഞാട്ടം  അവസാനിപ്പിക്കാനും മദ്രസയിലേക്കും സ്‌കൂളുകളിലേക്കും പോകുന്ന പിഞ്ചു മക്കള്‍ക്ക് സുരക്ഷിതമായി നടന്ന് പോകാനും ഉള്ള സംവിധാനമുണ്ടാക്കണമെന്നും പുത്തിഗെ ഗ്രാമപഞ്ചായത്ത് ഭരണാധികാരികള്‍ നടപടിയെടുക്കണമെന്നും വീട്ടമ്മമാര്‍ ആവശ്യപ്പെടുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved