Latest News :
Home » , » 9 വയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍

9 വയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരി അറസ്റ്റില്‍

Written By Muhimmath News on Tuesday, 30 August 2016 | 18:20

ചെറുവത്തൂര്‍: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച വ്യാപാരിയെ ചന്തേര പോലീസ് അറസ്റ്റുചെയ്തു. പടന്ന ഗണേഷ് മുക്കിലെ എ സി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. നാല് മക്കളുടെ പിതാവാണ് അബൂബക്കറെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് കുട്ടി സംഭവം വീട്ടില്‍ പറഞ്ഞത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved