Latest News :
Home » , » സയ്യിദ് അബദുള്ള ഹില്‍ ഹദ്ദാദ് മൂന്നുറ്റി അഞ്ചാം ആണ്ടുനേര്‍ച്ച പെരിയടുക്കയില്‍

സയ്യിദ് അബദുള്ള ഹില്‍ ഹദ്ദാദ് മൂന്നുറ്റി അഞ്ചാം ആണ്ടുനേര്‍ച്ച പെരിയടുക്കയില്‍

Written By Muhimmath News on Friday, 5 August 2016 | 11:31


ചൗക്കി: പന്ത്രണ്ടാം നൂറ്റാണ്ടിലെ മുജദ്ധിദും ഹദ്ദാദ് റാത്തീബിന്റെ ശൈഖുമായ സയ്യിദ് അബദുള്ളാ ഹില്‍ ഹദ്ദാദ് (റ) ന്റെ മൂന്നൂറ്റി അഞ്ചാം ആണ്ട്‌നേര്‍ച്ച വിപുലമായ പരിപാടികളോടെ ആചരിക്കാന്‍ പെരിയടുക്ക ബദ്‌രിയ്യ എജുകേഷണല്‍ ട്രസ്റ്റ് തീരുമാനിച്ചു.

ആഗസ്റ്റ് 12,13 തിയ്യതികളില്‍ ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടക്കുന്ന പരിപാടിയില്‍ വിര്‍ദു ലതീഫ്, ബദ്‌രിയ്യ മജ്‌ലിസ്, ഹദ്ദാദ് റാത്തീബ്, ഹദ്ദാദ് മൗലീദ്, അനുസ്മരണ പ്രഭാഷണം, ഹാജിമാര്‍ക്കുള്ള പ്രാര്‍ത്ഥനാ സംഗമം, തബര്‍റുക്ക് വിതരണം എന്നിവ നടക്കും.

പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ കൂട്ടപ്രാര്‍ഥനയക്ക് നേതൃത്വം നല്‍കുഠ
സുലൈമാന്‍ സഖാഫി, ഡി.എം അബദുര്‍റസാഖ് സഖാഫി, കെ.കെ സഈദ് സഅദി കെ.എം, ലതീഫ് കടമ്പാര്‍ എ.കെ കമ്പാര്‍, കെ.എം മൊയ്തു,  ഉസ്മാന്‍ മുസല്യാര്‍, മുസ്തഫ ബാഖവി മലപ്പുറം, ഹകീം മടം, അബദുല്ല മല്ലം, മുസ്തഫ ഹനീഫി, മൊയതു ചൗക്കി സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved