Latest News :
Home » , » മഹാത്മ ഗാന്ധി കൊല്ലപ്പെട്ട സമയത്ത് ആര്‍എസ്എസ് മധുരം വിളമ്പിയെന്ന് കോണ്‍ഗ്രസ്

മഹാത്മ ഗാന്ധി കൊല്ലപ്പെട്ട സമയത്ത് ആര്‍എസ്എസ് മധുരം വിളമ്പിയെന്ന് കോണ്‍ഗ്രസ്

Written By Muhimmath News on Saturday, 27 August 2016 | 21:18

ബംഗലൂരു: മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട സമയത്ത് ആര്‍എസ്എസ് മധുരം വിളമ്പിയെന്ന് കോണ്‍ഗ്രസ്. ഗാന്ധിജിയെ വധിച്ച നാതുറാം വിനായക് ഗോഡ്‌സെ ആര്‍എസ്എസ് മെമ്പറായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് റിസ്‌വാന്‍ അര്‍ഷാദ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു.

ആര്‍എസ്എസ് എന്നും ഗാന്ധിജിക്ക് എതിരായിരുന്നു. ഇന്ത്യയില്‍ എല്ലാ മതങ്ങളും ഐക്യത്തോടെയും സമാധാനത്തോടെയും നിലകൊള്ളണമെന്നതായിരുന്നു ഗാന്ധിജിയുടെ ആശയം. ഇതിനെതിരായിരുന്നു ആര്‍എസ്എസ് അര്‍ഷാദ് പറഞ്ഞു. രാജ്യത്ത് രക്തച്ചൊരിച്ചില്‍ ഉണ്ടാക്കുകയാണ് ആര്‍എസ്എസ് ലക്ഷ്യമെന്നും അത് അവരുടെ നയമാണെന്നും അര്‍ഷാദ് പറഞ്ഞു.

എന്നാല്‍ ഗാന്ധി വധത്തില്‍ ആര്‍എസ്എസിന്റെ പങ്ക് ആരോപിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി രംഗത്തെത്തി. 1984 ലെ സിഖ് കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് തയാറാകുമോ എന്ന് ബിജെപി ചോദിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved