Latest News :
Home » , » കുവൈത്തിലെ അല്‍ഹിന്ദ് ട്രാവല്‍സില്‍ വന്‍ കവര്‍ച്ച

കുവൈത്തിലെ അല്‍ഹിന്ദ് ട്രാവല്‍സില്‍ വന്‍ കവര്‍ച്ച

Written By Muhimmath News on Thursday, 11 August 2016 | 22:20

കുവൈത്ത്: കുവൈത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ അല്‍ഹിന്ദ് ടൂര്‍സ് & ട്രാവല്‍സില്‍ വന്‍ കവര്‍ച്ച. സാല്‍മിയ ബ്രാഞ്ചിലാണ് ഹൈടെക്ക് മോഷണം നടന്നത്. വ്യാഴാഴ്ച പുലര്‍ച്ച 1.50 നും 2.20 നും ഇടയിലായിരുന്നു മോഷണമെന്നാണ് കരുതുന്നത്. ഓഫീസിനു മുന്നിലെ കാമറ തകര്‍ത്തത്തിന് ശേഷം ഷട്ടര്‍ തകര്‍ത്ത് ഉള്ളില്‍ കയറിയ മോഷ്ട്ടാക്കള്‍ ഓഫീസിലെ ലോക്കറും, ലാപ്‌ടോപ്പുകളും, ക്യാമറ അനുബന്ധമായ സാധങ്ങളും കടത്തികൊണ്ട് പോവുകയായിരുന്നു. പുലര്‍ച്ച മൂന്ന് മണിയോട് കൂടി തൊട്ടടുത്ത ബില്‍ഡിങ്ങിലെ കാവല്‍ക്കാരന്‍ തകര്‍ന്ന ഷട്ടര്‍ കാണുകയും ഉടനെ പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു . പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രധാന രേഖകളും, കമ്പനി ചെക്കുകളും, തൊഴിലാളികളുടെ പാസ്സ്‌പോര്‍ട്ടുകളും പതിനായിരത്തോളം ദിനാറും നഷ്ടപ്പെട്ടതായി കമ്പനി അധികൃതര്‍ അറിയിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved