Latest News :
Home » » ആര്‍ എസ് സി കരിയര്‍ ലോഞ്ച്

ആര്‍ എസ് സി കരിയര്‍ ലോഞ്ച്

Written By Muhimmath News on Wednesday, 10 August 2016 | 17:35

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ വിവിധ ഘടകങ്ങളിലെ അംഗങ്ങളുടെ വിദ്യാഭ്യാസ തൊഴില്‍ വൈദഗ്ദ്ധ്യ പരിശീലന നല്‍കുന്നതിന്ന് സംവിധാനിച്ച കരിയര്‍ ലോഞ്ചുകള്‍ പ്രതീക്ഷയുണര്‍ത്തുന്നു. ആവശ്യമായ വിദ്യഭ്യാസമുണ്ടായിട്ടും തൊഴില്‍ കമ്പോളത്തില്‍ മികച്ച അവസരം ലഭിക്കാതെ പ്രയാസപ്പെടുന്ന പ്രവാസി സുഹൃത്തുകള്‍ക്ക് ഇത്തരം പരിശീലനം പിന്തുണയാകും. ഇതിന്റെ ഭാഗമായി ആര്‍ എസി സി ദുബൈ വിസ്ഡം സമിതി സെക്ടര്‍ തലങ്ങളില്‍ പരിശീലനം സംഘടിപ്പിച്ചു . നിലവില്‍ പ്രൊഫഷണല്‍ രംഗങ്ങളിലെ അവസരങ്ങളെ കുറിച്ചും , അത് ഉപയോഗപ്പെടുത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കരിയര്‍ ലോഞ്ചുകള്‍ ചര്‍ച്ച ചെയ്തു .വിവിധ സെക്ടറുകളില്‍ പ്രൊഫഷണല്‍ രംഗത്തെ പ്രമുഖര്‍ ക്ലാസ്സുകള്‍ക് നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved