Latest News :
Home » » ക്ഷേമ രാഷ്ട്രത്തിനായി പ്രതിജ്ഞ പുതുക്കുക; കലാലയം സാംസ്‌കാരിക വേദി

ക്ഷേമ രാഷ്ട്രത്തിനായി പ്രതിജ്ഞ പുതുക്കുക; കലാലയം സാംസ്‌കാരിക വേദി

Written By Muhimmath News on Wednesday, 17 August 2016 | 20:38



ദുബൈ: സ്വതന്ത്ര്യ ഇന്ത്യയെ സാധ്യമാക്കിയ ത്യാഗോജ്വലവും അവിസ്മരണീയവുമായ പോരാട്ടങ്ങളെ ഓര്‍ത്തെടുക്കുന്ന ഈ വേളകളില്‍ ക്ഷേമ രാഷ്ട്രത്തിനായി പ്രതിജ്ഞ പുതുക്കണമെന്ന് ദുബൈ കലാലയം സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. ബര്‍ദുബൈ ഐ സി എഫ് ഹാളിലാണ് സ്വതന്ത്ര്യദിന ചിന്തകള്‍ എന്ന പേരില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചത്. സ്വതന്ത്ര്യവിമോചനകാലത്തെ സമരനായകരുടെ അര്‍പ്പണബോധവും സേവനതല്‍പരതയും പുതുതലമുറക്ക് പാഠമാവണമെന്നും സംവദിച്ചവര്‍ പറഞ്ഞു.

മുഹ്‌യിദ്ദീന്‍ ബുഖാരി പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. പ്രതിജ്ഞ പുതുക്കലിന്ന് കലാലയം സാംസ്‌കാരിക വേദി യു എ ഇ കണ്‍വീനര്‍ മുഹമ്മദലി ചാലില്‍ നേതൃത്വം നല്‍കി. ഇ കെ മുസ്തഫ, അബ്ദുല്‍ അഹദ്, നൗഫല്‍ കുളത്തൂര്‍, ഇസ്മായീല്‍ നെച്ചിക്കുണ്ട്, സൈനുദ്ദീന്‍ വിളയില്‍, മനോഫര്‍ വള്ളക്കടവ്, വാസിഖ് അലി, ആബിദ് വയനാട് പ്രസംഗിച്ചു. അബദുറഷീദ് സഖാഫി അധ്യക്ഷം വഹിച്ചു. ഫൈസല്‍ സി എ സ്വാഗതവും അക്ബര്‍ എടപ്പാള്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved