Latest News :
Home » , , » ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി

ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി

Written By Muhimmath News on Monday, 29 August 2016 | 18:18

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാപകമായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊതുസമൂഹത്തിലുള്ള ആശങ്കകള്‍ അകറ്റും. ക്ഷേത്രങ്ങള്‍ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളില്‍ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകര്‍ക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാന്‍ അനുവദിക്കില്ല. പ്രസ്തുത പരാതികള്‍ക്ക് മേല്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാനും അനധികൃത പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും വേണ്ട കര്‍ശനമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved