Latest News :
Home » , » സഅദിയ ഹജ്ജ് ഗ്രൂപ്പ്: തസ്രീഹ് വിതരണം തുടങ്ങി

സഅദിയ ഹജ്ജ് ഗ്രൂപ്പ്: തസ്രീഹ് വിതരണം തുടങ്ങി

Written By Muhimmath News on Saturday, 20 August 2016 | 11:16

ദമ്മാം: സഅദിയ ഹജ്ജ് ഗ്രൂപ്പ് മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കുള്ള തസ്രീഹ് വിതരണം തുടങ്ങി. സീക്കോ സഅദിയ മജ്‌ലിസില്‍ നടന്ന ചടങ്ങില്‍ സഅദിയ ഹജ്ജ്-ഉംറ  ഗ്രൂപ്പ് അമീര്‍ സയ്യിദ് ഷറഫുദ്ദീന്‍ സഅദി അല്‍ മുഖൈബിലി  കായര്‍ അബ്ദുല്‍ അസീസ് ഹനീഫിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. 

സഅദിയ ദമ്മാം യുണിറ്റ് വൈസ് പ്രസിഡന്റ് അഹ്മദ് ഹാജി അലമ്പാടി അദ്യക്ഷത വഹിച്ചു. ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ് പള്ളത്തട്ക, മുനീര്‍ അലംപാടി,കെ.പി മൊയ്തീന്‍ ഹാജി കൊടിയമ്മ,അബ്ബാസ് ഹാജി കുഞ്ചാര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുംബ, പി. സി സഅദി തുടങ്ങിയവര്‍ സംബന്ദിച്ചു. യുസുഫ് സഅദി അയ്യങ്കെരി സ്വാഗതവും ഹബീബ് സഖാഫി നന്ദിയും പറഞ്ഞു.

സഅദിയ ഹജ്ജ് ഗ്രൂപ്പ് മുഖേന ഈവര്‍ഷം ഹജ്ജിനു പോകുന്ന മുഴുവന്‍ ഹാജിമാരും ദുല്‍ ഹിജ്ജ ആദ്യവാരം മക്കയിലെത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved