Latest News :
Home » , » സാഹിത്യോ ത്സവ് ഓര്‍മ്മകള്‍

സാഹിത്യോ ത്സവ് ഓര്‍മ്മകള്‍

Written By Muhimmath News on Monday, 1 August 2016 | 11:38

സാഹിത്യോത്സവ് എന്ന് പറയുമ്പോഴും കേള്‍ക്കുമ്പോഴും എന്റെ മനസ്സിലേക്ക് ഓടി വരുന്ന ഒരു മുഖമുണ്ട് ....

കോരിക്കാര്‍ സത്താര്‍ച്ച 
പ്രവര്‍ത്തനം ശൂന്യമായിരുന്നു കോരിക്കാര്‍ യൂണിറ്റിനെ പ്രവര്‍ത്തന
ഗോഥയിലേക്ക് നീക്കിയതും പ്രബുദ്ധരായ ഒരു കൂട്ടം പ്രതിഭകളെ വളര്‍ത്തിയെടുത്തതില്‍ സത്താര്‍ച്ചയുടെ പങ്ക് പറഞ്ഞറീക്കാന്‍ പറ്റാത്തതാണ്
സാഹിത്യോത്സവത്തിന്റെ തുടക്കം മുതലെ കോരിക്കാര്‍ യൂണിറ്റ് മികവ് പുലര്‍ത്തിയിരുന്നു. ആദ്യ കാലങ്ങളില്‍ ഒന്നോ , രണ്ടോ പേര്‍ മാത്രം മത്സരിച്ചിരുന്ന കോരിക്കാര്‍ യൂണിറ്റ് ഇന്ന് പത്തോ  ഇരുപതോ പേര്‍ അടങ്ങുന്ന ഒരു ടീമിനെ തന്നെ  വളര്‍ത്തിയെടുക്കാന്‍ സാധിച്ചു. കാലങ്ങളായി കിരീടവകാശികളാവുന്ന കോരിക്കാര്‍ യൂണിറ്റ്, പ്രവര്‍ത്തനത്തിലും മറ്റും മാതൃകാപരമായി മുന്നേറുന്നു.
വിജയാഘോഷങ്ങളില്‍ പങ്കു ചേരാന്‍, രക്ഷിതാക്കളും നാട്ടുകാരും ഒപ്പം ഉണ്ടാവാറുള്ളതായി ഞാന്‍ ഓര്‍ക്കുന്നു ...

വര്‍ഷങ്ങള്‍ക്ക് മുമ്പ് , സത്താര്‍ച്ചയോടൊപ്പം മത്സരിക്കാനായി ചേരൂര്‍ എന്ന സ്ഥലത്ത്  പോവുകയും വീട്ടില്‍ മടങ്ങിവരുമ്പോള്‍ പെരുത്ത മഴയായിരുന്നു .... മാത്രമല്ല സമയം രാത്രി ഒരു മണി.... മടങ്ങിവരും വരെ വീട്ടുകാര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു , ഭക്ഷണം കഴിക്കാതെ കാത്തിരിക്കുമായിരുന്നു ..
വീട്ടില്‍ എത്തിയ ശേഷം , ഉറക്ക് വരാറുണ്ടായിരുന്നില്ല ,, പിന്നീട് മത്സരങ്ങളെ കുറിച്ചും ,മത്സരാര്‍ത്ഥികളെ കുറിച്ചും, വീട്ടുകാരുമായി
ചറ പറ വര്‍ത്തമാനത്തിലായിരുന്നു ..

മാത്രമല്ല സമ്മാന പൊതി തുറന്ന് ,എല്ലാവര്‍ക്കും കാണിക്കാന്‍ വേണ്ടി ഓടി ചാടുമായിരുന്നു ... വീണ്ടും പൊതിഞ്ഞ്  സൂക്ഷിച്ച് വെക്കും, കാരണം നാളെ അപ്പുറത്തുള്ള വീട്ടുകാര്‍ക്കും ,വീട്ടില്‍ വിരുന്ന് വരുന്നവര്‍ക്ക് വേണ്ടി കാഴ്ചവെക്കാന്‍ ,,,
എട്ടും പത്തും വര്‍ഷം പഴക്കമുള്ള മെറിറ്റ് കാര്‍ഡുകളും ,സമ്മാനങ്ങളും ഇപ്പോഴും എന്റെ സൂക്ഷിപ്പുകളില്‍ ഭദ്രമായിട്ടുണ്ട്. ഇതെല്ലാം ഓര്‍ക്കുമ്പോഴും കാണുമ്പോഴും എന്റെ  മനസ്സിലേക്ക് കടന്നു വരുന്ന ആ പഴയ കാല  ചിത്രങ്ങളെ ഓര്‍ത്ത് ഒരേ സമയം ദുഃഖവും സന്തോഷവും ഉണ്ടാവാറുണ്ട് ...
സാഹിത്യൊല്‍സവത്തിന് പതിനഞ്ച് ദിവസം മുംബ് തന്നെ തയ്യാറെടുപ്പുകള്‍ നടത്തുമായിരുന്നു ... 
, മത്സരത്തിന് എത്തിയാല്‍ തന്നെ മത്സര സ്‌റ്റേജിലേക്ക് എത്തിയതിനേക്കാള്‍ ഏറെ പേടിയായിരുന്നു.

പിന്നീടുള്ള കാലം, വിഎം. അബുബക്കര്‍ സഖാഫിയുടെയും മര്‍ഹൂം ഹസൈനാര്‍ ഉസ്താദ്‌ന്റെയും നേതൃത്വത്തില്‍ സാഹിത്യോത്സവിനെ വിജയാഘോഷങ്ങളുടെ ചരിത്രമാക്കി മാറ്റുകയും ധാര്‍മിക ചിന്തകളെ മുളപ്പിച്ചെടുക്കുകയും ചെയ്തു. 
തോല്‍ക്കുവാന്‍  ഞങ്ങള്‍ ഒരുക്കമല്ല, പോരിനുണ്ടോ നിങ്ങള്‍ എന്ന പിടിവാശിയോടെ പിന്നീടുളള സാഹിത്യോത്സവ് കിരീടങ്ങള്‍ കോരിക്കാറിന്റെ കൂത്തകയായി മാറി. ദഫമുട്ട്, മാപ്പിളപ്പാട്ടുകള്‍ തുടങ്ങിയ പരമ്പരാഗതമായ കലാമത്സരങ്ങള്‍ക്ക് പുറമെ മറ്റു വൈവിധ്യമായ  മത്സരങ്ങളില്‍ വരെ കോരിക്കാര്‍  യൂണിറ്റ് പ്രതിഭകള്‍ സംസ്ഥല തലത്ത് വരെ മത്സരിച്ചിട്ടുണ്ട് ...

നാടു നാറുന്ന നഗ്‌ന സാഹിത്യം അരങ്ങുവായുന്ന ഈ കാലഘട്ടത്തില്‍ സാഹിത്യോത്സവത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു .. സാഹിത്യൊല്‍സവ് എന്നത് കോരിക്കാറി ന്റെ അത്ഭുത ഉറവിടമാണ്... ഇത് കാത്തുസൂക്ഷിക്കണം.... കള്ളും കഞ്ചാവും കത്തിയും കഠാരയും സംസ്‌കാരമാക്കിയ നവ കൗമാരങ്ങള്‍ക്കിടയില്‍ ധര്‍മ്മ ച്യുതിയുടെ ലോകത്ത് വീര ഗാഥ രചിക്കാന്‍ യൂണിറ്റ് പ്രതിഭകള്‍ക്ക് സാധിക്കട്ടെ .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved