Latest News :
Home » » എസ് വൈ എസ് മാരായംകുന്ന് യൂനിറ്റ് സാന്ത്വനകേന്ദ്രം സമര്‍പ്പണം ബുധനാഴ്ച

എസ് വൈ എസ് മാരായംകുന്ന് യൂനിറ്റ് സാന്ത്വനകേന്ദ്രം സമര്‍പ്പണം ബുധനാഴ്ച

Written By Muhimmath News on Tuesday, 23 August 2016 | 21:43

കുമരനെല്ലൂര്‍: അവശതയനുഭവിക്കുന്നവര്‍ക്കൊരു കൈത്താങ്ങായി എസ് വൈ എസ് മാരായംകുന്ന് യൂനിറ്റ് സാന്ത്വനകേന്ദ്രം ബുധനാഴ്ച (24.08.16) നാടിന് സമര്‍പ്പിക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, വളണ്ടിയര്‍ വിംഗ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതാണ് സാന്ത്വനകേന്ദ്രം. മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ബി എസ് എന്നീ സംഘടനകളുടെ യൂനിറ്റ് ഓഫീസും ഇതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും.

വൈകീട്ട് ഏഴിന് നടക്കുന്ന ചടങ്ങില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം വി സിദ്ധീഖ് സഖാഫി സാന്ത്വനകേന്ദ്രം ഉദ്ഘാടനം ചെയ്യും. മര്‍കസ് നോളജ് സിറ്റി സി ഇ ഒ ഇ വി അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിക്കും. എസ് എസ് എഫ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി മുഖ്രപ്രഭാഷണം നടത്തും. സയ്യിദ് മൗല സഖാഫി പ്രാര്‍ഥന നിര്‍വഹിക്കും.

സമസ്ത താലൂക്ക് ട്രഷറര്‍ ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എന്‍. മൊയ്തീന്‍കുട്ടി, എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ അബ്ദുറസാഖ് സഅദി ആലൂര്‍, തൃത്താല സോണ്‍ പ്രസിഡണ്ട് അബ്ദുല്‍ കബീര്‍ അഹ്‌സനി, സെക്രട്ടറി അബ്ദുന്നസ്വീര്‍ സലഫി, മഹല്ല് പ്രസിഡണ്ട് പിഎംസി മുഹമ്മദ് ഹസന്‍, പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിവി അബൂബക്കര്‍ മാസ്റ്റര്‍, പന്താവൂര്‍ ഇര്‍ശാദ് സ്‌കൂള്‍ സെക്രട്ടറി വാരിയത്ത് മുഹമ്മദലി അന്‍വരി, കപ്പൂര്‍ സ്‌കൂള്‍ മാനേജര്‍ റസാഖ് മാസ്റ്റര്‍, വികെ അബ്ദുല്ല മുസ്‌ലിയാര്‍, കക്കിടിപ്പുറം അല്‍ ഫലാഹ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.പി. അശ്‌റഫ് മാസ്റ്റര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അശ്‌റഫ് അഹ്‌സനി ആനക്കര, ജില്ലാ കമ്മിറ്റിയംഗം ഫൈസല്‍ സഖാഫി കൂടല്ലൂര്‍, വി.പി. അബ്ദുലത്വീഫ് മുസ്‌ലിയാര്‍, എന്‍. നാസര്‍ പ്രസംഗിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved