Latest News :
Home » , » ബദിയടുക്കയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ബദിയടുക്കയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

Written By Muhimmath News on Friday, 19 August 2016 | 18:03

ബദിയടുക്ക: ബദിയടുക്ക ഗോളിയടുക്കയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കുമ്പള കുനില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌കൂള്‍ ബസാണ് മറിഞ്ഞത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നീര്‍ച്ചാല്‍, സീതാംഗോളി, കിന്നിംഗാര്‍ ഭാഗത്തുള്ള 25ഓളം വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

ഇറക്കത്തില്‍ ബസിന്റെ ബ്രേക്ക് പൊട്ടിയതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി നീര്‍ച്ചാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved