Latest News :
Home » , » സീതിഹാജി അനുസ്മരണവും ഖത്മുല്‍ ഖുര്‍ആനും തിങ്കളാഴ്ച ചെമനാട്ട്

സീതിഹാജി അനുസ്മരണവും ഖത്മുല്‍ ഖുര്‍ആനും തിങ്കളാഴ്ച ചെമനാട്ട്

Written By Muhimmath News on Saturday, 13 August 2016 | 20:00

ചെമനാട്: ചെമനാട് സുന്നി ജുമാ മസ്ജിദ് സ്ഥാപകരിലൊരാളും സുന്നീ സ്ഥാപന സഹകാരിയുമായിരുന്ന ടി എസ് സീതിഹാജിയുടെ പേരില്‍ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സദസും അനുസ്മരണ സമ്മേളനവും തിങ്കളാഴ്ച ചെമനാട് ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും.

രാവിലെ 10 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാ ഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്യും. റാഫി അഹ്‌സനി കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് മുസ്‌ലിയാര്‍ പാത്തൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, സി എല്‍ ഹമീദ് ചെമനാട്, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അന്നദാനത്തോടെ സമാപിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved