Latest News :
Home » , » ഷാരൂഖ് ഖാനെ ലോസ് ആഞ്ചലസില്‍ തടഞ്ഞു

ഷാരൂഖ് ഖാനെ ലോസ് ആഞ്ചലസില്‍ തടഞ്ഞു

Written By Muhimmath News on Friday, 12 August 2016 | 10:04

ലോസ് ആഞ്ച്‌ലസ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ച് ലസ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. സുരക്ഷ പരിശോധനയുടെ ഭാഗമായി എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരാണ് ഷാരൂഖിന്റെ യാത്ര തടഞ്ഞത്. വിവരം ഷാരൂഖ് ഖാന്‍ ട്വിറ്ററിലൂടെയാണ് ആരാധകരെ റിയിച്ചത്.

'സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍, യാത്ര തടസപ്പെടുത്തുന്ന വിധം തടഞ്ഞുവെക്കുന്നതില്‍ കടുത്ത നിരാശയുണ്ടെന്നും' ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.

2009ലും 2012 ഏപ്രിലിലും യു.എസ് സന്ദര്‍ശനത്തിനിടെ ഷാരൂഖ് ഖാനെ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂര്‍ തടഞ്ഞുവെച്ചിരുന്നു. സംഭവം വംശീയമായ കാരണങ്ങളാലാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഇന്ത്യയിലെ യു.എസ് മിഷന്‍ ഉപമേധാവി ഡൊണാള്‍ഡ് ലുവിനെ വിളിച്ചുവരുത്തി കേന്ദ്രസര്‍ക്കാര്‍ അന്ന് പ്രതിഷേധം അറിയിച്ചിരുന്നു. പിന്നീട് യു.എസ് ദേശീയ വകുപ്പ് വക്താവ് മാര്‍ക് ടോണര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുകയുണ്ടായി.

പേരിന്റെ അവസാനം 'ഖാന്‍' എന്നുളളതായിരുന്നു വിമാനത്താവള അധികൃതര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ലോക വ്യാപാര കേന്ദ്രത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണത്തിന് ശേഷം യു.എസ് പുറത്തിറക്കിയ കരിമ്പട്ടികയില്‍ ഈ പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved