Latest News :
Home » , » സിറാജ് ബെംഗളൂരു എഡിഷന്‍ ഇന്ന് പ്രകാശിതമാകും

സിറാജ് ബെംഗളൂരു എഡിഷന്‍ ഇന്ന് പ്രകാശിതമാകും

Written By Muhimmath News on Sunday, 14 August 2016 | 11:04

ബെംഗളൂരു: സിറാജ് ദിനപത്രത്തിന്റെ എട്ടാമത് എഡിഷന്‍ ഉദ്യാനനഗരിയായ ബെംഗളൂരുവില്‍ ഇന്ന് പ്രകാശിതമാകും. ഉദ്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ആരംഭിക്കുന്ന ആദ്യത്തെ എഡിഷനാണ് ബെംഗളൂരുവിലേത്.

ബെംഗളൂരു കബണ്‍പാര്‍ക്കിലെ എന്‍ ജി ഒ ഹാളില്‍ ഇന്ന് രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. കര്‍ണാടക ഇന്‍ഫര്‍മേഷന്‍ മന്ത്രി റോഷന്‍ ബേഗ് എഡിഷന്‍ പ്രകാശനം ചെയ്യും.

സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല റിപ്പോര്‍ട്ട് അവതരിപ്പിക്കും. സിറാജ് അക്ഷരദീപം പദ്ധതി കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ സിറാജ് ലൈവ് ഫേസ് ബുക്ക് പേജില്‍ ബെംഗളുരു എഡിഷന്‍ ഉദ്ഘാടന ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved